ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംവാദം
കുര്‍ണൂല്‍: മലയാളിയും ഗ്യാന്‍ഗഞ്ജ് പരമ്പരയിലെ നാല്‍പ്പത്തിയെട്ടാമതു പരമാചാര്യനുമായ ശ്രീ അവധൂത നാദാനന്ദയുടെ രക്ഷാധികാര്യത്തില്‍ ആന്ധ്രയിലുള്ള അക്ഷയാ ട്രസ്റ്റ് കുര്‍ണൂലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് സംവാദം സംഘടിപ്പിക്കുന്നു.
കുര്‍ണൂലിലെ മണ്ഡലം ഗ്രാമത്തിലുള്ള സേവാ സ്ഥലിയില്‍ ഫെബ്രുവരി പതിനാറിനു വാസന്തപഞ്ചമി ദിവസം ഓണ്‍ലൈനായാണ് സംവാദം നടക്കുക. പ്രജ്ഞാ പ്രവഹിന്റെ ദേശീയ സംയോജകനും പ്രമുഖ ചിന്തകനുമായ ജെ നന്ദകുമാര്‍, പ്രദീപ് നമ്പ്യാര്‍, ഡോ. സരള, പ്രൊഫ.നാഗപാണി ശാസ്ത്രി, പ്രൊഫ.വര്‍മ്മ, ഡി.എന്‍. രാജു, സ്വാമി നദാനന്ദതീര്‍ഥ് തുടങ്ങി ഇരുപതിലധികം വിചക്ഷണന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.