October 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

91 ലക്ഷത്തിലധികം യാത്രക്കാര്‍ ഡിജി യാത്രയുടെ സൗകര്യം പ്രയോജനപ്പെടുത്തി

ഡൽഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്ആര്‍ടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാരെ സമ്പര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ പ്രോസസ്സിംഗ് നേടുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണ് ഡിജി യാത്ര. പേപ്പറില്ലാതെയും സമ്പര്‍ക്കമില്ലാതെയുമുള്ള മാര്‍ഗത്തിലൂടെ ഏതൊരു യാത്രക്കാരനും വിമാനത്താവളത്തിലെ വിവിധ ചെക്ക് പോയിന്റുകളിലൂടെ കടന്നുപോകാമെന്ന് പദ്ധതി അടിസ്ഥാനപരമായി വിഭാവനം ചെയ്യുന്നു. യാത്രക്കാര്‍ക്ക് അവരുടെ വീട്ടിലിരുന്ന് പ്ലാറ്റ്ഫോമില്‍ എന്റോള്‍ ചെയ്യാം. ഇതുവരെ 35 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഡിജി യാത്ര ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
നിലവിൽ ഡല്‍ഹി, ബെംഗളൂരു, വാരണാസി, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, വിജയവാഡ, അഹമ്മദാബാദ്, മുംബൈ, കൊച്ചി, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ തുടങ്ങിയ 13 വിമാനത്താവളങ്ങളില്‍ ഡിജി യാത്ര സൗകര്യങ്ങൾ ലഭ്യമാണ്. ആരംഭിച്ചതിന് ശേഷം 91 ലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യാനുള്ള ഡിജി യാത്രാസൗകര്യം പ്രയോജനപ്പെടുത്തി. ക്രമേണ, എല്ലാ വിമാനത്താവളങ്ങളിലും ഘട്ടംഘട്ടമായി ഡിജി യാത്ര നടപ്പാക്കും.

  സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം: എന്‍എസ്ഇ
Maintained By : Studio3