October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മികച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്

1 min read

Person using tablet

തിരുവനന്തപുരം: 2019-20, 2020-21 വര്‍ഷങ്ങളില്‍ ഇ-ഗവേണന്‍സിലൂടെ ഭരണമികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനുള്ള പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മികവുറ്റതാക്കാനായി അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ വെബ്സൈറ്റില്‍ ഒരുക്കിയതിനാണ് അംഗീകാരം.

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി രജിസ്ട്രേഷന്‍ ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംശയനിവാരണത്തിനായി വെബ്സൈറ്റ് സന്ദര്‍ശിക്കാനാകും. സ്റ്റാര്‍ട്ടപ്പിന്‍റെ ആശയരൂപീകരണം മുതല്‍ ഉല്‍പ്പന്ന വിപണി വരെയുള്ള എല്ലാ ഘട്ടങ്ങള്‍ക്കും ആവശ്യമായ മാര്‍ഗരേഖകള്‍ വെബ്സൈറ്റിലുണ്ട്. ഇംഗ്ലീഷിനു പുറമേ മലയാളത്തിലും വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ റാങ്കിങ്ങിലും കെഎസ് യുഎം വെബ്സൈറ്റിന് പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 15, 16 തീയതികളില്‍ കോവളം രാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിനായി തയ്യാറാക്കിയ വെബ്സൈറ്റും (https://huddleglobal.co.in/) അന്താരാഷ്ട്ര നിലവാരമുള്ളതാണ്. സ്റ്റാര്‍ട്ടപ്പ് മിഷനു വേണ്ടി ഒരുക്കുന്ന എല്ലാ വെബ് പ്ലാറ്റ് ഫോമുകള്‍ക്കു പിന്നിലും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടീമാണ്.

Maintained By : Studio3