November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിക്ഷേപകരെയും വിദേശ OEM-കളെയും ഇന്ത്യൻ പ്രതിരോധമേഖലയുടെ ഭാഗമാകാൻ ക്ഷണിച്ച് രാജ്യരക്ഷാ മന്ത്രി

1 min read

ന്യൂ ഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-മത് DefExpo-യുടെ ഭാഗമായി ഇന്ന് (2022 ഒക്ടോബർ 20-ന്) സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് ഫോർ ഡിഫൻസ്’ എന്ന നിക്ഷേപക സംഗമത്തിൽ ആഭ്യന്തര വ്യവസായമേഖലയിൽ നിന്നും വിദേശത്തെ ഉപകരണ ഘടക നിർമ്മാതാക്കളിൽ (Foreign Original Equipment Manufacturers-OEMs) നിന്നും ഇന്ത്യൻ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപകരെ ക്ഷണിക്കുകയും ആഗോള വിതരണ ശൃംഖലയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. 2025 ഓടെ ഇന്ത്യൻ പ്രതിരോധ ഉത്പാദനം 12 ബില്യൺ US ഡോളറിൽ നിന്ന് 22 ബില്യൺ US ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മേഖലയ്‌ക്കായുള്ള സർക്കാരിന്റെ ഭാവി പദ്ധതികൾ പങ്കുവെച്ചുകൊണ്ട് രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. യുദ്ധവിമാനങ്ങൾ, വിമാന വാഹിനികൾ, മെയിൻ ബാറ്റിൽ ടാങ്കുകൾ, യുദ്ധ ഹെലികോപ്റ്ററുകൾ എന്നിവ നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധ വ്യവസായം ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ അഭൂതപൂർവമായ വളർച്ചയുടെ ഭാഗമാകാൻ നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിക്ഷേപകർക്കുള്ള മികച്ച പ്ലാറ്റ്‌ഫോമായി അദ്ദേഹം DefExpo 2022 നെ വിശേഷിപ്പിച്ചു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പ്രതിരോധ മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ നാലിലൊന്ന്, വ്യവസായ നേതൃത്വത്തിലുള്ള ഗവേഷണ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയിൽ ആഭ്യന്തര വ്യവസായത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, 2022-23 വർഷത്തെ ആഭ്യന്തര സംഭരണത്തിനായി പ്രതിരോധ മൂലധന സംഭരണത്തിന്റെ 68%,അതായത് ഏകദേശം 85,000 കോടി രൂപ, സർക്കാർ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 25% ആഭ്യന്തര സ്വകാര്യ വ്യവസായങ്ങൾക്കായാണ് നീക്കിവച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ മേഖലയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആദ്യ ആകർഷണീയ പരിപാടിയായ (Marquee event) ‘ഇൻവെസ്റ്റ് ഫോർ ഡിഫൻസ്’, ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്നും വിദേശ OEM-കളിൽ നിന്നും രാജ്യത്തെ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ വ്യവസായ പ്രമുഖരും പ്രതിരോധ മന്ത്രാലയവും സായുധ സേനാ നേതൃത്വവും ചേർന്നുള്ള പാനൽ ചർച്ച സംഘടിപ്പിച്ചിരുന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (DPSU) വിദേശ OEM-കളും ഉൾപ്പെടെ OEM-കൾക്കിടയിൽ B2B ആശയവിനിമയവും നടന്നു. ആഭ്യന്തര ബിസിനസുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, വ്യവസായ പ്രതിനിധികൾ, പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3