December 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിരോധ ബജറ്റിന്റെ മൊത്തം വിഹിതം 4.78 ലക്ഷം കോടി

1 min read

പ്രതിരോധ ചെലവിനായുള്ള തുകയില്‍ വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൊത്തം വിഹിതം 4.78 ലക്ഷം കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 4.84 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 1.34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മൊത്തം മൂലധന വിഹിതത്തില്‍ പെന്‍ഷനുകള്‍ക്കുള്ള ചെലവും (സിവില്‍) ഉള്‍പ്പെടുന്നു. അതേസമയം, മൂലധന ചെലവിടലിനായുള്ള വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. ഇത് നവീകരണ പരിപാടിയില്‍ ശക്തിക്ക് സഹായകമാകും. ഇത് നവീകരണ പരിപാടിയില്‍ ശക്തിക്ക് സഹായകമാകും. പാക്കിസ്ഥാനും ചൈനയും ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ബജറ്റ് വിഹിതം നല്‍കിയിരിക്കുന്നത്.

  സർഗാലയ കലാ-കരകൗശലമേള ഡിസംബർ 23 മുതൽ

പ്രതിരോധത്തിനുള്ള മൂലധന വിഹിതം ഈ വര്‍ഷം 1.35 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ ബജറ്റ് 1.34 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം കണക്കാക്കിയ മൂലധന വിഹിതം 1.13 ലക്ഷം കോടി രൂപയും പ്രതിരോധ സേന 20,776 കോടി രൂപയും മൂലധന വിഹിതത്തിന്റെ തലയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് ചെലവഴിച്ചു. പ്രതിരോധ ബജറ്റ് 21-22 സാമ്പത്തിക വര്‍ഷത്തില്‍ 4.78 ലക്ഷം കോടിയായി ഉയര്‍ത്തിയതിന് പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നന്ദി പറഞ്ഞു. പ്രതിരോധത്തിനുള്ള മൂലധന വിഹിതത്തില്‍ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍

പ്രതിരോധത്തിനുള്ള വരുമാന വിഹിതം 2.12 ലക്ഷം കോടി രൂപയാണ്.പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കുള്ള പെന്‍ഷനുകള്‍ക്കുള്ള വിഹിതം 1.15 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.25 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പുതുക്കിയ ബജറ്റ് വിഹിതത്തേക്കാള്‍ കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതിനുശേഷം പ്രതിരോധ മന്ത്രാലയം അതിര്‍ത്തിയില്‍ വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിര്‍ത്തിയിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 1,414.06 കോടി രൂപയാണ് അധികമായി ചെലവഴിച്ചിരുന്നു.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍
Maintained By : Studio3