25 ഭാരത്‌ബെന്‍സ് ബസ്സുകള്‍ കൈമാറി
സമ്പദ്വ്യവസ്ഥയും ബസ് വിപണിയും ക്രമേണ കരകയറുന്നതിന്റെ സൂചനയാണ് ഈ ഡെലിവറി
ചെന്നൈ: ബെംഗളൂരു ആസ്ഥാനമായ ശ്രീ ട്രാവല്‍സിന് 25 ഭാരത്‌ബെന്‍സ് 1014 ബസുകള്‍ ഡെലിവറി ചെയ്തു. കൊവിഡ് 19 നുശേഷമുള്ള ഏറ്റവും വലിയ 10ടി സ്റ്റാഫ് ബസ് കൈമാറ്റമാണ് നടന്നത്. സമ്പദ്വ്യവസ്ഥയും ബസ് വിപണിയും ക്രമേണ കരകയറുന്നതിന്റെ സൂചനയാണ് ഡൈംമ്‌ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന്റെ ഈ ഡെലിവറി വ്യക്തമാക്കുന്നത്.
പൊതു ഗതാഗത സംവിധാനം പഴയതുപോലെ സജീവമാകുന്നതിന് ഈ ഡെലിവറി സാക്ഷ്യമാണെന്ന് ഡൈംമ്‌ലര്‍ ബസസ് ഇന്ത്യ സിഇഒയും മേധാവിയുമായ കാള്‍ അലക്‌സാണ്ടര്‍ സീഡല്‍ പറഞ്ഞു. തങ്ങളുടെ ബിഎസ് 6 ബസ്സുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നൂതന ഫീച്ചറുകള്‍, ‘ബസ്‌കണക്റ്റ്’ ടെലിമാറ്റിക്‌സ് എന്നിവ സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുഖസൗകര്യം, സുരക്ഷ എന്നിവയെല്ലാം കണക്കിലെടുത്താണ് ബസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ 25 പുതിയ സ്റ്റാഫ് ബസുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീ ട്രാവല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ പിഎന്‍ ശ്രീനാഥ് പറഞ്ഞു.