ജി പേ-യില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാട് വിവരങ്ങള്‍ നീക്കാം
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടുകളുടെ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതിനായി തങ്ങളുടെ ഇന്ത്യാ നയം അപ്ഡേറ്റ് ചെയ്തതായി ഗൂഗിള്‍ വ്യാഴാഴ്ച അറിയിച്ചു. സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെയും റെഗുലേറ്റര്‍മാരുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ആപ്ലിക്കേഷന്‍ അപ്ഡേറ്റ് വ്യക്തിഗത ഉപയോക്താക്കളെ തങ്ങളുടെ അവസാന 10 യുപിഐ ഇടപാടുകളുടെ വിവരം ആപ്പില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രാപ്തമാക്കും.