November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതം പരിമിതം: ധനമന്ത്രാലയം

1 min read

2020-21 ന്‍റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പുനരുജ്ജീവിപ്പിച്ചതോടെ സര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടു

ന്യൂഡെല്‍ഹി: കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ രണ്ടാം തരംഗം ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിമിതമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മാത്രമാണുണ്ടാക്കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്നലെ പുറത്തിറക്കിയ ഏപ്രില്‍ മാസത്തെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഈ നിരീക്ഷണം പങ്കുവെച്ചത്. കോവിഡ് -19 ന്‍റെ രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരമായ അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക ആഘാതം പരിമിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷിക്കുന്നതിനുള്ള കാരണങ്ങളുണ്ട്. ‘കോവിഡിനിടയിലും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന അന്താരാഷ്ട്ര അനുഭവങ്ങള്‍ ഇപ്പോള്‍ മുന്നിലുണ്ട്. രണ്ടാം തരംഗത്തിനിടയിലും സാമ്പത്തിക വീണ്ടെടുക്കല്‍ സംബന്ധിച്ച ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ധനമന്ത്രാലയം പറയുന്നു.

2020-21 ന്‍റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പുനരുജ്ജീവിപ്പിച്ചതോടെ സര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 ലെ അറ്റ പരോക്ഷ നികുതി പിരിവ് റിവൈസ്ഡ് എസ്റ്റിമേറ്റിനേക്കാള്‍ 8.2 ശതമാനവും 2019-20 ലെ കളക്ഷനേക്കാള്‍ 12.3 ശതമാനവും മുകളിലെത്തി. 2020-21 കാലയളവില്‍ കേന്ദ്ര ജിഎസ്ടി കളക്ഷന്‍ പുതുക്കിയ എസ്റ്റിമേറ്റിന്‍റെ 106 ശതമാനത്തിലെത്തി. എങ്കിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം കുറവായിരുന്നു ജിഎസ്ടി സമാഹരണം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2020-21ന്‍റെ രണ്ടാം പകുതിയില്‍ ജിഎസ്ടി കളക്ഷനുകള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വീണ്ടെടുക്കല്‍ മൂലം കഴിഞ്ഞ ആറ് മാസങ്ങളില്‍ ഓരോന്നിലും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി കളക്ഷന്‍ എത്തി. ഏപ്രില്‍ ജിഎസ്ടി ശേഖരണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തലമായ 1.41 ലക്ഷം രൂപയിലേക്കെത്തി. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിനെ ഇത് സൂചിപ്പിക്കുന്നതായി ധനമന്ത്രാലയം വിശദീകരിക്കുന്നു.

2021 ഏപ്രിലില്‍ 2020, 2019 വര്‍ഷങ്ങളിലെ നിലവാരത്തേക്കാള്‍ യഥാക്രമം 166 ശതമാനവും 7 ശതമാനവും ഉയര്‍ന്ന ഇറക്കുമതി രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി 2020 ഏപ്രിലിനെ അപേക്ഷിച്ച് 196 ശതമാനവും 2019 ഏപ്രിലിനെ അപേക്ഷിച്ച് 16 ശതമാനവും ഉയര്‍ന്നു. വാക്സിനേഷന്‍ ശക്തമാകുന്നതോടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള വെല്ലുവിളികളെ മറികടക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3