അരുണാചലിലെ വിവാദ നിര്‍മാണങ്ങള്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത്
- അതിര്‍ത്തിയിലെ തര്‍ക്കപ്രദേശമായ പ്രസ്തുത സ്ഥലം 1959ല്‍ അസം റൈഫിള്‍സില്‍ നിന്ന് ചൈന 1959ല്‍ പിടിച്ചെടുത്തത്
- അതിര്‍ത്തിയിലെ ആദ്യ ചൈനീസ് ആക്രമണം ലോംഗ്ജുവിലേത്
ന്യൂഡെല്‍ഹി: അരുണാചല്‍പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ ചൈന കടന്നുകയറിയതായി പറയുന്ന പ്രദേശം പതിറ്റാണ്ടുകളായി ബെയ്ജിംഗിന്റെ നിയന്ത്രണത്തിലെന്ന് വിശദീകരണം. അതിര്‍ത്തിയിലെ തര്‍ക്കപ്രദേശമായ പ്രസ്തുത സ്ഥലം 1959ല്‍ അസം റൈഫിള്‍സില്‍നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിടിച്ചെടുക്കുകയായിരുന്നു. അന്ന് കൈവശപ്പെടുത്തിയ പ്രദേശത്തുനിന്നും 1962ലെ യുദ്ധത്തിനുശേഷവും അവര്‍ പിന്മാറിയിരുന്നില്ല. വര്‍ഷങ്ങളായി ഒരു സൈനിക പോസ്റ്റും അവര്‍ ഇവിടെ നിലനിര്‍ത്തുന്നുണ്ട്. ഇവിടെയാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ച ചൈനീസ് ഗ്രാമം എന്ന് പ്രതിരോധ, സുരക്ഷാകേന്ദ്രങ്ങള്‍ പറയുന്നു.
അപ്പര്‍ സുബാന്‍സിരി ജില്ലയിലെ തര്‍ക്ക അതിര്‍ത്തിയിലുള്ള ഈ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ തര്‍ക്കപ്രദേശത്ത് ചൈനീസ് സാന്നിധ്യമുണ്ടെന്നും തന്ത്രപ്രധാനമായ സാരി ചു താഴ്‌വരയില്‍ പിഎല്‍എ അടിത്തറ സ്ഥാപിക്കുകയാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു.ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു പുസ്തകവും മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
1959ലെ ചൈന നടത്തിയ അതിര്‍ത്തിയിലെ ആക്രമണം ലോംഗ്ജു സംഭവം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇക്കാര്യം റിട്ട. ജനറല്‍മാരായ ജി ജി ദ്വിവേദിയും പി ജെ എസ് സന്ധുവും ചേര്‍ന്നെഴുതിയ പുസ്തകത്തില്‍( അണ്‍ലോണ്‍ ബാറ്റില്‍സ്: ഓപ്പറേഷന്‍സ് ഇന്‍ സുബാന്‍സിരി ആന്‍ഡ് സിയാങ് ഫ്രോണ്ടിയര്‍ ഡിവിഷന്‍സ്) വിവരിക്കുന്നുണ്ട്. 1959 മാര്‍ച്ച് 10നാണ് ടിബറ്റില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. അതിനെ ചൈന അതിക്രൂരമായി അടിച്ചമര്‍ത്തി. തുടര്‍ന്ന് ടിബറ്റുകാരുടെ ആത്മീയാചാര്യന്‍ ഇന്ത്യയിലേക്ക്് രക്ഷപെട്ടതും ഇന്ത്യ അവര്‍ക്ക് രാഷ്ട്രീയാഭയം നല്‍കിയതും പുസ്തകത്തില്‍ വിശദീകരിക്കുന്നു.
ലാമയുടെ ഇന്ത്യയിലേക്കുള്ള രക്ഷപെടലാണ് യഥാര്‍ത്ഥത്തില്‍ ചൈനയെ പ്രകോപിപ്പിച്ചത്. ടിബറ്റന്‍ കലാപം ഇന്ത്യക്ക് പ്രചോദനമാകുമെന്നും അവര്‍കരുതി. ഇക്കാരണങ്ങളാലാകാം ചൈന ഇന്ത്യയെ ആക്രമിച്ചത്. യുദ്ധം അതിനുശേഷമായിരുന്നു ഉണ്ടായതെന്ന വസ്തുത ഈ വാദത്തെ കുറച്ചെങ്കിലും അംഗീകരിക്കുന്നുണ്ട്. കൂടാതെ അരുണാചലിലെ ചൈന കാണുന്നത് തെക്കന്‍ ടിബറ്റായാണ് എന്നത് വസ്തുകളെ കൂട്ടിയിണക്കുന്നു.
ലോങ്ജുവിലെ ഇന്ത്യന്‍ സൈനിക പോസ്റ്റ് ചൈനക്കാരെ അലോസരപ്പെടുത്തിയെന്നും ഇന്ത്യന്‍ സൈനികര്‍ മിജിറ്റൂണിലും ടിബറ്റിലെ മറ്റ് ചില സ്ഥലങ്ങളിലും അതിക്രമിച്ചു കയറിയതായും ടിബറ്റന്‍ വിമതരുമായി കൂട്ടുകൂടിയതായും 1959 ജൂണില്‍ ചൈന ആരോപിച്ചു. തുടര്‍ന്ന് ലോങ്ജുവില്‍ നടന്ന സായുധ സംഘട്ടനത്തിലൂടെ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കി. ഇരുപക്ഷവും തമ്മില്‍ നടന്ന ആദ്യ സംഘര്‍ഷമായിരുന്നു ഇത്. പിന്നീട് ഒരുവര്‍ഷത്തിനുശേഷം നയന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും ഇരുപക്ഷവും പ്രദേശത്തുനിന്ന് പിന്മാറിയെന്നും പുസ്തകം പറയുന്നു.
ലോംഗ്ജു സംഭവത്തിനുശേഷം അസം റൈഫിള്‍സ് ഈ പ്രദേശം ആസാം റൈഫിള്‍സ് ഉപയോഗപ്പെടുത്തിയിരുന്നില്ല.പകരം 1959 ഓഗസ്റ്റ് 29 ന് തെക്ക് 10 കിലോമീറ്റര്‍ തെക്ക് മജയില്‍ ഒരു പോസ്റ്റ് സ്ഥാപിച്ചുവെന്നും പുസ്തകം കൂട്ടിച്ചേര്‍ക്കുന്നു. 1990 കളുടെ അവസാനത്തിലാണ് പിഎല്‍എ തര്‍ക്ക പ്രദേശത്ത് ഒരു പോസ്റ്റ് സ്ഥാപിക്കുന്നത്.
ഈ കാലയളവില്‍ ചൈന അവരുടെ അതിര്‍ത്തികള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിരവധിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതില്‍ പ്രധാനമായിരുന്നു അരുണാചല്‍ അതിര്‍ത്തി. അന്നുതന്നെ സാരി ചു പ്രദേശത്ത് മൂന്നുകിലോമീറ്റര്‍ ഇന്ത്യയുടെ സ്ഥലം പിഎല്‍എ കൈവശപ്പെടുത്തിയിരുന്നു എന്ന്് ആരോപണവുമുണ്ട്.