December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദിവസവും അഞ്ച് തവണ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം കൂടും

1 min read

ദിവസവും രണ്ട് പഴങ്ങളും മൂന്ന് പച്ചക്കറികളും കഴിക്കുന്നത് പല കാരണങ്ങള്‍ മൂലമുള്ള മരണസാധ്യത 13 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍

ആരോഗ്യത്തോടെ കൂടുതല്‍ കാലം ഈ ഭൂമിയില്‍ കഴിയാന്‍ എന്തെങ്കിലും അത്ഭുത മരുന്ന് ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും നാം ആഗ്രഹിച്ചിട്ടുണ്ടാകും. ഭക്ഷണക്കാര്യത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ആ ആഗ്രഹം വളരെ എളുപ്പത്തില്‍ നടക്കാവുന്നതേയുള്ളു. ദിവസവും അഞ്ച് തവണ പഴങ്ങളും പച്ചക്കറികളും (രണ്ട് പഴങ്ങളും മൂന്ന് പച്ചക്കറികളും) കഴിച്ചാല്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാമെന്നാണ് ലോകത്തിലെ ഇരുപത് ലക്ഷത്തോളം ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പുതിയ പഠനം പറയുന്നത്.

ദിവസവും രണ്ട് തവണ പഴവും പച്ചക്കറികളും കഴിച്ചവരെ അപേക്ഷിച്ച് അഞ്ച് തവണ ഇവ കഴിച്ചവര്‍ക്ക് പല കാരണങ്ങള്‍ മൂലമുള്ള മരണസാധ്യത 13 ശതമാനം വരെ കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്. ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത 12 ശതമാനവും അര്‍ബുദം മൂലമുള്ള മരണസാധ്യത 10 ശതമാനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണസാധ്യത 33 ശതമാനവും കുറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ദിവസവും അഞ്ചെന്ന കണക്കിലാണ് പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പഠനം പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ദിവസവും നാല് മുതല്‍ അഞ്ച് വരെ തവണ പളങ്ങളും പച്ചക്കറികളും കഴിക്കാനാണ് നിര്‍ദ്ദേശിക്കുന്നതെങ്കിലും ഇവ കഴിക്കേണ്ടതിന്റെ ശരിയായ അളവ് എത്രയാണ്, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഒഴിവാക്കണം എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പൊതുവെ ആശയക്കുഴപ്പമുണ്ടെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറും മുഖ്യ പഠന കര്‍ത്താവുമായ ഡോംഗ് ഡി വാംഗ് പറഞ്ഞു.  29 രാജ്യങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ ഏതാണ്ട് ഇരുപത് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നിരവധി പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുപ്പത് വര്‍ഷക്കാലത്തോളമുള്ള ഇവരുടെ ഭക്ഷണശീലങ്ങളും മരണ വിവരങ്ങളുമെല്ലാം ഗവേഷകര്‍ പഠനവിധേയമാക്കി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ദിവസവും അഞ്ച് തവണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ അഞ്ചിലേറെ തവണ ഇവ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഫലവും ഉണ്ടാകില്ലെന്നും ദിവസവും രണ്ട് തവണ പഴങ്ങളും മൂന്ന് തവണ പച്ചക്കറികളും കഴിക്കുന്നതാണ് ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഴം, പച്ചക്കറി വര്‍ഗത്തില്‍ പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതില്‍ ഒരുപോലെ ഗുണം ചെയ്യില്ല.ഉദാഹരണത്തിന് പയറ്, ചോളം തുടങ്ങി  അന്നജം അധികമുള്ള പച്ചക്കറികള്‍, പഴച്ചാറുകള്‍, ഉരുളക്കിഴങ്ങ് എന്നിവ ഒരു രോഗം മൂലവുമുള്ള മരണസാധ്യത കുറയ്ക്കുന്നില്ല. എന്നാല്‍ പച്ചനിറത്തിലുള്ള ഇലക്കറികള്‍, ബീറ്റ കരോട്ടിനും വൈറ്റമിന്‍ സിയും ധാരാളമായുള്ള നാരങ്ങ വര്‍ഗത്തിലുള്ള പഴങ്ങള്‍, ബെറികള്‍, കാരറ്റ് എന്നിവ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും ഗുണം ചെയ്യും

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3