August 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിയാലിന് അന്താരാഷ്ട്ര പുരസ്കാരം

കൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എയര്‍പോര്‍ട്ട്സ് കൗണ്‍സില്‍ ഇന്‍റര്‍നാഷണല്‍ (എസിഐ) നല്‍കുന്ന ഡയറക്റ്റര്‍ ജനറല്‍സ് റോള്‍ ഓഫ് എക്സലന്‍സ് പുരസ്കാരം. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കാണ് സിയാലിന് ഈ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. വ്യോമയാന യാത്രികര്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.

പത്തുവര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് സിയാലിനെ തേടി ഈ അന്താരാഷ്ട്ര പുരസ്കാരം എത്തുന്നത്. സേവനങ്ങളുടെ ഉന്നത ഗുണമേന്മയില്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു മാതൃകയായി തുടരുകയാണെന്ന് എസിഐ വേള്‍ഡ് ഡയറക്റ്റര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേറിയ, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ എസികെ നായര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സെപ്തംബര്‍ 8, 9 തീയതികളില്‍ കാനഡയില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക.

  മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ ആര്‍ഇവിഎക്‌സ് എ

വിമാന യാത്രികര്‍ക്ക് വിവിധ എയര്‍പോര്‍ട്ടുകളില്‍ ലഭിക്കുന്ന സേവനങ്ങളിലെ സംതൃപ്തി അളക്കുന്നതിനുള്ള ആഗോള തലത്തിലെ പ്രമുഖ സൂചികയാണ് എസിഐ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്ക്യു). എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റിയില്‍ സുസ്ഥിരമായി മികവ് പുലര്‍ത്തുന്ന എയര്‍പോര്‍ട്ടുകളെയാണ് റോള്‍ ഓഫ് എക്സലന്‍സില്‍ ഉള്‍പ്പെടുത്തുന്നത്.

Maintained By : Studio3