Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രജ്യത്തെ കൽക്കരി ഉത്പാദനം 18% വർദ്ധനയോടെ 448 ദശലക്ഷം ടണ്ണിലെത്തി

1 min read

ന്യൂ ഡൽഹി: 2022 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടൺ (MT) ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നു. 2023 മാർച്ച് 31 ഓടെ താപോർജ്ജ നിലയങ്ങൾക്കുള്ള (TPP) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയർത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖനിമുഖങ്ങളിലെ കൽക്കരി ശേഖരം വർദ്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

റെയിൽ-കം-റോഡ് രീതി (RCR) വഴിയുള്ള കൽക്കരി നീക്കം ഊർജ്ജ മന്ത്രാലയം വർദ്ധിപ്പിക്കും. കടൽ വഴിയുള്ള കൽക്കരി നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം, ഊർജ്ജ മന്ത്രാലയം, റെയിൽവേ മന്ത്രാലയം, കൽക്കരി മന്ത്രാലയം എന്നിവ യോജിച്ച് പ്രവർത്തിക്കുന്നു.

Maintained By : Studio3