September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിരോധം – വാര്‍ഡ് തല സമിതി രൂപീകരണത്തില്‍ അലംഭാവം ഒഴിവാക്കണം: മുഖ്യമന്ത്രി

6 ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു. വാര്‍ഡ് തല സമിതി രൂപീകരണത്തില്‍ ചില ജില്ലകളില്‍ വീഴ്ചകളുണ്ടായെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റോ എന്ന കാര്യം ഓരോയിടത്തും പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ പ്രകടമായിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസറഗോഡ് ജില്ലകളിലും അലംഭാവം കാണുന്നുണ്ടെന്നും തിരുത്തലുകള്‍ വരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഗുരുതര സാഹചര്യം ഉണ്ടാകുന്ന ഘട്ടത്തില്‍ ആംബുലന്‍സിന് പകരമായി ഉപയോഗിക്കാന്‍ വാഹനങ്ങള്‍ സജ്ജീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് വാര്‍ഡ്തല സമിതികള്‍ മുന്‍കൈയെടുക്കണം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും എല്ലാവരിലേക്കും എത്തിക്കുന്നതിനും കൂട്ടായപരിശ്രമം ആവശ്യമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവശ്യസേവനങ്ങളും ഭക്ഷണവും ലഭ്യമാക്കുന്നതില്‍ സ്വീകരിക്കേണ്ട നടപടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പരിധിയിലെ കിടപ്പു രോഗികള്‍, ഏറ്റവുമധികം അവശത അനുഭവിക്കുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് വാര്‍ഡ്തല സമിതികള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തയാഴ്ച മുതല്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള സമൂഹ അടുക്കളകളില്‍ നിന്നും ജനകീയ റെസ്റ്റോറന്‍റുകളില്‍ നിന്നും ആവശ്യമുള്ളവരിലേക്ക് ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ക്ഷാമവും കരിഞ്ചന്തയും തടയുമെന്നും ചരക്കുവാഹനങ്ങള്‍ക്ക് തടസമില്ലെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കിറ്റുകള്‍ നല്‍കാന്‍ ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്കുണ്ട്. തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും കപ്പലിലടക്കം ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചാണ് വിതരണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്
Maintained By : Studio3