September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ഹെല്‍ത്ത് ടൂറിസം, ആയുര്‍വേദ ഉച്ചകോടി 29ന് കൊച്ചിയില്‍

1 min read

കൊച്ചി: കേരളത്തിന്‍റെ ആയുര്‍വേദ മേഖലക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതിനും ആരോഗ്യരംഗത്തെ മെഡിക്കല്‍ വാല്യൂ ടൂറിസം സാദ്ധ്യതകള്‍ തേടുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിക്കും 11-മത്തെ കേരള ഹെല്‍ത്ത് ടൂറിസം പതിപ്പും ഈ വരുന്ന ഓഗസ്റ്റ് 29, 30 തീയതികളില്‍ എറണാകുളം അങ്കമാലി അഡല്ക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആയുഷ് സെക്രട്ടറി രാജേഷ് കൊടേച്ച ഐഎഎസ്, കേരള ടൂറിസം സെക്രട്ടറി ബിജു കെ ഐ എ എസ്, മാലിദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം എന്നിവര്‍ സംബന്ധിക്കും. ഇക്കുറി 18 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ആഗോള ആയുര്‍വേദ ഉച്ചകോടി ചെയര്‍മാന്‍ ഡോ. സജി കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞു. ശ്രീലങ്ക, മാലിദ്വീപ്, പോളണ്ട്, ഫ്രാന്‍സ്, ബംഗ്ലാദേശ്, ഒമാന്‍, യുഎഇ, ടാന്‍സാനിയ, സ്വിറ്റ്സര്‍ലന്‍ഡ്, റഷ്യ, നൈജീരിയ, തായ്വാന്‍, സിംഗപ്പൂര്‍,കെനിയ, മൗറീഷ്യസ്, ടോഗോ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളുടെ സാന്നിധ്യം രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ ഉണ്ടാകും. കോവിഡിന് ശേഷം കേരളത്തിലേക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ മുന്നേറ്റവും ചികിത്സക്ക് ചെലവുകളുടെ കുറവും ലോകത്തെ തന്നെ മികച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യവും ഇതിന് കാരണമാണെന്ന് ഡോ. സജി കുമാര്‍ പറഞ്ഞു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

ആഗോള ഹെല്‍ത്ത് ടൂറിസത്തില്‍ കേരളം മികച്ച ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഇത്തരമൊരു ഉച്ചകോടി കേരളത്തെ ആഗോള മെഡിക്കല്‍ വാല്യൂ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനു സഹായിക്കുമെന്ന് കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ കണ്‍വീനര്‍ ഡോ. വി പി ലൂയിസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ആയുഷ് മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആഗോളതലത്തില്‍ ആയുര്‍വേദമെന്ന പൗരാണിക ചികിത്സാ രീതി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. ആയുര്‍വേദത്തിന്‍റെ അനവധി അവസരങ്ങള്‍ ഉപയോഗിക്കുന്നതിനും ഭാവിയിലെ അതിന്‍റെ എണ്ണമറ്റ സാദ്ധ്യതകളെക്കുറിച്ചു തല്പരരായവര്‍ക്ക് ആശയ വിനിമയം നടത്തുന്നതിനും അവരുടെ സംരംഭക ആശയങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനും ഈ ഉച്ചകോടി അവസരം ഒരുക്കും. ബ്രാന്‍ഡിംഗ്, ഗവേഷണം, നിര്‍മിത ബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഉച്ചകോടിയുടെ തീം. 80 ഓളം പ്രദര്‍ശകരും 3000 വാണിജ്യ സന്ദര്‍ശകരും ഉച്ചകോടിയില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കും. വിദഗ്ദ്ധരുടെയും, ചിന്തകരുടെയും, നേതാക്കളുടെയും ഒരു സംഗമ വേദിയാകും ഈ ഉച്ചകോടി. മെഡിസില്‍ വാല്യൂ ടൂറിസം, ആയുര്‍വേദത്തിന്‍റെ നവീകരണം, ഗവേഷണം, സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി തുടങ്ങി നിരവധി സാധ്യതകള്‍ ഉച്ചകോടിയുടെ ഭാഗമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ സംരക്ഷണവും മെഡിക്ക വാല്യൂ ട്രാവല്‍ വിപുലീകരണം, രോഗി ശിശ്രൂഷയുടെ ഭാവി സാദ്ധ്യതകള്‍, ആശുപത്രികളിലെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍, ആരോഗ്യമേഖലയിലെ ഇന്‍ഷുറന്‍സ് സംബന്ധിയായ വിഷയങ്ങള്‍ തുടങ്ങി രണ്ടു ദിവസം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. കേരള ഹെല്‍ത്ത് ടൂറിസത്തെ ആഗോള തലത്തില്‍ ബന്ധിപ്പിക്കല്‍, അതിന്‍റെ വളര്‍ച്ച, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍, ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ടെലിഹെല്‍ത്ത് ആന്‍ഡ് ടെലിമെഡിസിന്‍, അണുബാധ തടയല്‍, കാര്‍ഡിയാക് സയന്‍സസ് ന്യൂറോ സയന്‍സസും, ആരോഗ്യ സംരക്ഷണത്തില്‍ സുസ്ഥിരമായ നവീകരണം, അന്തര്‍ദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മെഡിക്കല്‍ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക തുടങ്ങിയ അനവധി വിഷയങ്ങള്‍ ഈ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3