October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂടുതല്‍ ‘തുറന്ന പ്രതിഭാനയം’ നടപ്പാക്കാന്‍ ചൈനീസ് നേതൃത്വം

1 min read

14-ാം പഞ്ചവത്സര പദ്ധതിയുടെ ആറാം അധ്യായത്തില്‍ ചൈന കൂടുതല്‍ തുറന്ന ‘പ്രതിഭാ നയം’ നടപ്പിലാക്കണമെന്ന് പറയുന്നുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുംമറ്റുമുള്ള അടിത്തറ സൃഷ്ടിക്കേണ്ടതുണ്ടെന്നും അത് വ്യക്തമാക്കുന്നു.

ന്യൂഡെല്‍ഹി: പാര്‍ട്ടി കമ്മിറ്റികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും എല്ലാ തലങ്ങളിലുമുള്ള അറിവ്, കഴിവുകള്‍, സൃഷ്ടി എന്നിവയെ മാനിക്കണമെന്ന് കഴിഞ്ഞവര്‍ഷം ബെയ്ജിംഗില്‍ നടന്ന ശാസ്ത്രജ്ഞര്‍ക്കായുള്ള ഒരു സിമ്പോസിയത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. കൂടാതെ ശാസ്ത്രിയവികസനം പിന്തുടരുന്നതിനും സയന്‍സ് ടെക് കണ്ടുപിടുത്തങ്ങളെയും അവ ഉല്‍പാദന ശക്തികളായി മാറുന്നതിനെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. ഇത് ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയില്‍ (2021-25) പ്രതിഫലിക്കുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളില്‍ മുന്‍നിരയിലാകാനുള്ള ധീരമായ നടപടികള്‍ ബെയജിംഗ് വര്‍ധിപ്പിച്ചു. പഞ്ചവത്സര പദ്ധതിയില്‍ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വിദേശ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ണായക നയ ലക്ഷ്യമായിരിക്കും എന്നാണ്.

14-ാം പഞ്ചവത്സര പദ്ധതിയുടെ ആറാം അധ്യായത്തില്‍ ചൈന കൂടുതല്‍ തുറന്ന ‘പ്രതിഭാ നയം’ നടപ്പിലാക്കണമെന്ന് പറയുന്നുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുംമറ്റുമുള്ള അടിത്തറ സൃഷ്ടിക്കേണ്ടതുണ്ടെന്നും അത് വ്യക്തമാക്കുന്നു.സമ്പദ് വ്യവസ്ഥ നവീകരിക്കേണ്ടതിനായി ആവശ്യമായ കഴിവുകളെപ്പറ്റി ഈ അധ്യായം മുഴുവന്‍ പറയുന്നു.

ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംരംഭങ്ങളുടെ ശേഷി തങ്ങള്‍വര്‍ധിപ്പിക്കുമെന്ന് ചൈനീസ് പ്രീമിയര്‍ ലി കെകിയാങ് 2021 മാര്‍ച്ചില്‍ പറഞ്ഞിരുന്നു. പുതിയ പദ്ധതിപ്രകാരം ചൈന “സയന്‍സ് ആന്‍ഡ് ടെക്നോളജി ഇമിഗ്രേഷന്‍” പര്യവേക്ഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ആഗോള വിപണികളിലേക്ക് കടക്കുന്നതിന് ആഭ്യന്തര ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രം ഷി ജിന്‍പിംഗ് 2015ല്‍തന്നെ പുനരുജ്ജീവിപ്പിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ ഹ്വാവെയ്ക്കെതിരായി നടത്തിയ പ്രചാരണവും യുഎസ് ബൗദ്ധിക സ്വത്തവകാശത്തിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള മറ്റ് നിരവധി നയ തീരുമാനങ്ങളും ബെയ്ജിംഗിന്‍റെ സാങ്കേതിക അഭിലാഷങ്ങള്‍ നേരിടുന്ന പ്രധാന അപകടസാധ്യത വെളിപ്പെടുത്തിയിരുന്നു.കഴിവുകള്‍ അല്ലെങ്കില്‍ മാനവ വിഭവശേഷിയുമായിരുന്നു അത്. ചൈനയുടെ സാങ്കേതിക അഭിലാഷങ്ങളുടെ ദൗര്‍ബല്യമാണ് കഴിവ് എന്നത്. ചാരപ്രവര്‍ത്തനങ്ങളിലൂടെ നേടിയ ബൗദ്ധിക സ്വത്തവകാശത്തിന് മുകളില്‍ ഒരു നവീകരണ തന്ത്രം ചൈന തുടരുകയാണ്. ആയിരം ടാലന്‍റ്സ് പ്രോഗ്രാം ( തൗസന്‍റ് ടാലന്‍റ്സ് പ്രോഗ്രാം) ഒരു ഉദാഹരണമാണ്.

  എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയുടെ കുറഞ്ഞ പ്രതിദിന പരിധി 100 രൂപയാക്കി

പ്രധാന വിദേശ ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിനായി ചൈനയുടെ വിദേശ ഹൈ-ലെവല്‍ ടാലന്‍റ് റിക്രൂട്ട്മെന്‍റ് പ്രോഗ്രാം 2008 ല്‍ ആരംഭിച്ചു. തന്ത്രപരമായ ബൗദ്ധിക സ്വത്തവകാശം നേടുന്നതിന് വിദേശ അക്കാദമിക് വിദഗ്ധരെയും വിദഗ്ധരെയും റിക്രൂട്ട് ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള 200 പ്രോഗ്രാമുകളില്‍ ഒന്നാണിതെന്ന് യുഎസ് സെനറ്റ് കമ്മിറ്റി അവകാശപ്പെടുന്നു. ആയിരം ടാലന്‍റ്സ് പ്രോഗ്രാമുമായി കരാറിലേര്‍പ്പെടുന്ന ഒരു ഗവേഷകന്‍ ഒരു ചൈനീസ് സ്ഥാപനവുമായി ചേര്‍ന്ന് സംയുക്തമായി ബൗ ദ്ധിക സ്വത്തവകാശം വികസിപ്പിക്കണം. ചൈനീസ് കമ്പനികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളും കാനഡ, യുകെ, യുഎസ്, യൂറോപ്പിലെ ചില രാജ്യങ്ങളിലെ സര്‍വകലാശാലകളിലെ വിദഗ്ധര്‍ എന്നിവരുമായി ഈ രീതിയില്‍ കരാര്‍ ഒപ്പിട്ടു. വിദഗ്ദ്ധനെ നിയമിക്കുന്ന സ്ഥാപനം അവരുടെ ജോലിക്കാരനും ചൈനക്കാരും തമ്മില്‍ അത്തരമൊരു കരാറിലേര്‍പ്പെട്ടതിനെക്കുറിച്ച് ചിലപ്പോള്‍ അറിഞ്ഞിരിക്കില്ല. ആയിരം ടാലന്‍റ്സ് പ്രോഗ്രാമുമായുള്ള ബന്ധം വെളിപ്പെടുത്താത്തതിന് യുഎസ് ഒന്നിലധികം വ്യക്തികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈനയുടെ കീഴിലുള്ള ഏജന്‍സിയായിരുന്ന സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ഫോറിന്‍ എക്സ്പെര്‍ട്ട് അഫയേഴ്സ് (സേഫ) വഴിയാണ് 2018 വരെ വിദേശ പ്രതിഭകളുടെ നിയമനം നടത്തിയിരുന്നത്. ബൗദ്ധിക സ്വത്തവകാശ മോഷണവും ചാരവൃത്തിയും ചൈനീസ് ഏജന്‍സിയില്‍ നേരിട്ട് ആരോപിച്ചതിനെത്തുടര്‍ന്ന് സേഫയെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തീരുമാനിച്ചു. ചൈനീസ് ഏജന്‍സിയുമായി മിസൈല്‍ സാങ്കേതികവിദ്യ പങ്കിട്ടതായി പറയപ്പെടുന്ന യുഎസ് ശാസ്ത്രജ്ഞനായ നോഷിര്‍ ഗൊവാഡിയയെ നിയമിക്കുന്നതില്‍ ഈ ഏജന്‍സിക്ക് പങ്കുണ്ടായിരുന്നു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

പിന്നീട് ചൈന അതിന്‍റെ ചില സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്ന് ആയിരം ടാലന്‍റ് പ്രോഗ്രാമിന്‍റെ വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മറ്റ് ടാലന്‍റ് പ്രോഗ്രാമുകള്‍ മികച്ച ഗവേഷകരെയും ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ചൈനയിലെ പ്രധാന കമ്പനികള്‍ക്കായി നിയമിക്കുന്നു. ഇക്കാര്യത്തില്‍ ബെയ്ജിംഗിന് പരിമിതമായ വിജയം മാത്രമേ ലഭിച്ചിട്ടുള്ളൂ. ചൈനയില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ മൊത്തം ജനസംഖ്യയുടെ 23.7 ശതമാനം വരുന്ന 215,000 വിദേശ തൊഴിലാളികള്‍ ഷാങ്ഹായില്‍മാത്രം ജോലിചെയ്യുന്നുണ്ട്.

പൊതുവായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ചൈനയിലെ എല്ലാ പുതുമകളും ബൗദ്ധിക സ്വത്തവകാശ മോഷണത്തിന്‍റെ ഫലമല്ല. ഡ്രോണ്‍ നിര്‍മാതാക്കളായ ഡാ ജിയാങ് ഇന്നൊവേഷന്‍സ് (ഡിജെഐ) ഉദാഹരണമാണ്. എന്നാല്‍ ഈ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അന്തര്‍ദ്ദേശീയ പ്രതിഭകളെ വളരെയധികം ആശ്രയിക്കുന്നു.ക്ലൗഡ് കമ്പ്യൂട്ടിംഗ്, സ്മാര്‍ട്ട് കാറുകള്‍, മറ്റ് സോഫറ്റ്വെയര്‍ സേവനങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഹ്വാവെയ് പോലും ബിസിനസ്സ് തന്ത്രം വീണ്ടും ക്രമീകരിക്കുന്നു. ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഹുവാനി ഹാര്‍മണി ഒ.എസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം അവര്‍ ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ലോകത്തേക്ക് ഹ്വാവേയുടെ കടന്നുകയറ്റം ഒരു മികച്ച വെല്ലുവിളിയാണ്. അവരുടെ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മികച്ച പ്രതിഭകളെ ആകര്‍ഷിക്കേണ്ടതിന്‍റെ ആവശ്യകത ചൈനയ്ക്കുണ്ട്.

  റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍

ടിക് ടോക്കിനും ആഗോള ടെക്നോളജി ലാന്‍ഡ്സ്കേപ്പില്‍ പ്രവേശിച്ച മറ്റ് കമ്പനികള്‍ക്കും ആഗോള ഓഫീസ് ശൃംഖല ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞു. അതേസമയം ലോകമെമ്പാടുമുള്ള ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പൊതുവായ സംശയം പ്രതിഭകളുടെ നിയമനം അവര്‍ക്ക് തവേദനയാക്കിയിട്ടുണ്ട്.സ്വകാര്യ കമ്പനികള്‍ക്കുള്ളില്‍ പാര്‍ട്ടി കമ്മിറ്റി ശാഖകള്‍ സ്ഥാപിച്ച് സ്വകാര്യമേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഷി ജിന്‍പിംഗ് ശ്രമിക്കുന്നുണ്ട്. “ചൈനീസ് സ്വഭാവസവിശേഷതകളുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി കൈവരിച്ച മുന്നേറ്റങ്ങളുടെ അടിസ്ഥാന രാഷ്ട്രീയ ഉറപ്പ് പാര്‍ട്ടി നേതൃത്വത്തിനാണ്” ഷി ജിന്‍പിംഗ് 2018 ല്‍ പറഞ്ഞു. ജാക്ക് മായുടെ ആന്‍റ് ഗ്രൂപ്പ് ഫിനാന്‍സുകളെക്കുറിച്ചുള്ള സമീപകാല അന്വേഷണം കാണിക്കുന്നത്, ഷി ജിന്‍പിംഗിന് ആവശ്യമെങ്കില്‍ ഭീമന്മാരെ പിന്തുടരാന്‍ കഴിയും എന്നതുകൂടിയാണ്.

സെമികണ്ടക്റ്റര്‍ എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കുന്നതിനും ആഭ്യന്തര അര്‍ദ്ധചാലക വ്യവസായം വികസിപ്പിക്കുന്നതിനുമായി വേണ്ട നടപടികള്‍ ചൈനീസ് സര്‍വകലാശാലകള്‍ നടപ്പിലാക്കുന്നുണ്ട്. ഒരു ആഭ്യന്തര അര്‍ദ്ധചാലക വ്യവസായം വികസിപ്പിക്കുന്നതും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതും 14-ാം പഞ്ചവത്സര പദ്ധതിയിലെ ശുപാര്‍ശകളിലൊന്നാണ്.

വ്യാവസായിക ചാരവൃത്തിയെ ടാലന്‍റ് റിക്രൂട്ട്മെന്‍റുമായി സമന്വയിപ്പിച്ച് തന്ത്രപരമായ ബൗദ്ധിക സ്വത്തവകാശം നേടുന്നതിനുള്ള ഒരു തന്ത്രത്തിലൂടെ ചൈന വിജയകരമായ മുന്നേറ്റം നടത്തി.എന്നാല്‍ ആ തന്ത്രത്തിന്‍റെ വിജയം ഇനി ആവര്‍ത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ചുരുക്കത്തില്‍ ശാസ്ത്ര സാങ്കേതിക വിതരണ ശൃംഖലയില്‍ ചൈനയുടെ ഉയര്‍ച്ചയ്ക്കുള്ള മുന്നോട്ടുള്ളവഴി അല്‍പ്പം ശ്രമകരമാണ്.

Maintained By : Studio3