Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡിനെ നേരിടാന്‍ ചൈന എവറസ്റ്റിലും അതിര്‍ത്തി വരയ്ക്കുന്നു

ന്യൂഡെല്‍ഹി: എവറസ്റ്റ് കൊടുമുടിയില്‍നിന്നും കൊറോണ വ്യാപിക്കാതിരിക്കാന്‍ ചൈന ഒര അതിര്‍ത്തിരേഖ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.ഇക്കാര്യം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് മലകയറാന്‍ ശ്രമിക്കുന്നതിനുമുമ്പ് ടിബറ്റന്‍ പര്‍വതാരോഹണ ഗൈഡുകളുടെ ഒരു സംഘം ഈ രേഖ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.വേര്‍തിരിക്കുന്ന രേഖ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ചൈനയില്‍ നിന്ന് പര്‍വതത്തിന്‍റെ മുകളിലേക്ക് കയറുന്നവര്‍ക്ക് അതിര്‍ത്തി കടക്കുന്നതിന്നും തെക്ക്, അല്ലെങ്കില്‍ നേപ്പാളിലെ ആള്‍ക്കാരുമായോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നതിന് സാധിക്കില്ല. ഈ അതിര്‍ത്തി രേഖയെക്കുറിച്ച് നേപ്പാള്‍ സര്‍ക്കാരും പര്‍വതാരോഹണ ഉദ്യോഗസ്ഥരും ഉടന്‍ പ്രതികരിച്ചിട്ടില്ല.

പകര്‍ച്ചവ്യാധി മൂലം ലോകത്തെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കയറുന്ന സീസണ്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചിരുന്നു. ടൂറിസം വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ വര്‍ഷം 408 വിദേശികള്‍ക്ക് എവറസ്റ്റ് കയറാന്‍ നേപ്പാള്‍ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്.വടക്കന്‍ ചരിവില്‍ നിന്ന് പര്‍വ്വതം അളക്കാന്‍ 21 ചൈനീസ് മലകയറ്റക്കാര്‍ക്ക് അനുമതി ലഭിച്ചതായി സിന്‍ഹുവ പറഞ്ഞു. ചൈന കൂടുതലും ആഭ്യന്തര വൈറസ് പകരുന്നത് തടയുന്നുണ്ടെങ്കിലും നേപ്പാളില്‍ പുതിയ പകര്‍ച്ചവ്യാധികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക പ്രധാന നഗരങ്ങളും പട്ടണങ്ങളും അടച്ചിട്ടിരിക്കുകയാണ്, ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങളെല്ലാം സര്‍വീസ് നിര്‍ത്തിവെച്ചു.

എവറസ്റ്റില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നതിനെപ്പറ്റി നേപ്പാള്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ നോര്‍വീജിയന്‍ വംശജനായ ഒരു മലകയറ്റക്കാരന് കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതായി അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞിരുന്നു. രോഗം മാറിയശേഷം അദ്ദേഹം നേപ്പാള്‍വിട്ടതായും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ എവറസ്റ്റ് കൊടുമുടിയില്‍ ഒരു തരത്തിലുള്ള വേര്‍പിരിയലും വരയ്ക്കാന്‍ കഴിയില്ലെന്ന് പര്‍വതാരോഹണ സമൂഹത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന പര്‍വതാരോഹണ വിദഗ്ദ്ധനായ ആങ് ഷെറിംഗ് ഷെര്‍പ പറഞ്ഞു. ഇരുവശത്തുനിന്നും മലകയറുന്നവര്‍ അടുത്തെത്തുന്ന ഒരേയൊരു പോയിന്‍റ് കൊടുമുടി മാത്രമാണ്, ഇത് ഒരു ചെറിയ ഇടമാണ്, മലകയറുന്നവര്‍ ഫോട്ടോ എടുക്കുന്നതിനും 360 ഡിഗ്രി കാഴ്ചകള്‍ എടുക്കുന്നതിനും കുറച്ച് മിനിറ്റ് മാത്രം അവിടെ ചിലവഴിക്കുന്നു.

മലകയറുന്നവര്‍ കട്ടിയുള്ള വസ്ത്രങ്ങളും മറ്റ് സുരക്ഷാ കവചങ്ങളും ധരിക്കും, അവരുടെ മുഖം ഓക്സിജന്‍ മാസ്കുകള്‍, ഗ്ലാസുകള്‍, തണുത്തുറഞ്ഞ വായുവില്‍ നിന്നുള്ള സംരക്ഷണം നല്‍കുന്ന വസ്തുക്കള്‍ എന്നിവയാല്‍മൂടപ്പെട്ടതാണ്.”കൊറോണ വൈറസ് ഉള്ള ആര്‍ക്കും കൊടുമുടിയുല്‍ എത്താന്‍ കഴിയുമെന്ന ആശയം അസാധ്യമാണ്, കാരണം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ള മലകയറ്റക്കാര്‍ക്ക് ഉയരത്തില്‍ എത്താന്‍ കഴിയില്ല,” ഷെര്‍പ പറഞ്ഞു.

Maintained By : Studio3