മനാബു യാമസാക്കി കാനണ്‍ ഇന്ത്യയുടെ പുതിയ സിഇഒ
കൊച്ചി: ഇമേജിങ് സാങ്കേതികവിദ്യയിലെ പ്രമുഖരായ കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്‍റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്‍റെ ബിസിനസ്, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം യാമസാക്കിക്കായിരിക്കും.
സിപിഎസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച് കിഴക്കന്‍ ചൈനയില്‍ ബ്രാന്‍ഡിന്‍റെ ചീഫ് റീജണല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു യാമസാക്കി. 1989 മുതല്‍ കാനണോടൊപ്പം പ്രവര്‍ത്തിക്കുന്ന യാമസാക്കി യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ബിസിനസ് പരിപാലനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.