November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാരമ്പര്യവും അമിത കഫീന്‍ ഉപയോഗവും ഗ്ലോക്കോമ സാധ്യത വര്‍ധിപ്പിക്കും

1 min read

കഫീന്‍ ഉപഭോഗം ഗ്ലോക്കോമയെയും കണ്ണിനുള്ളിലെ മര്‍ദ്ദമായ ഇന്‍ട്രാഒകുലാര്‍ മര്‍ദ്ദത്തെയും (ഐഒപി) എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം

പാരമ്പര്യമായി ഗ്ലോക്കോമ പിടിപെടാന്‍ സാധ്യതയുള്ളവര്‍ കഫീന്‍ ഉപയോഗം വെട്ടിച്ചുരുക്കണമെന്ന് പഠനം. ജനിതകപരമായി കണ്ണിലെ മര്‍ദ്ദം ഉയരാന്‍ സാധ്യതയുള്ളവര്‍ ദിവസവും വലിയ അളവില്‍ കഫീന്‍ ഉപയോഗിച്ചാല്‍ ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി അധികമാണെന്നാണ് പഠനം പറയുന്നത്. ഒഫ്താല്‍മോളജി എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗ്ലോക്കോമ രോഗമുണ്ടാകുന്നതില്‍ ഡയറ്റും ജനിതക ഘടങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. മൗണ്ട് സിനായിലെ ഐക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പാരമ്പര്യമായി കുടുംബത്തില്‍ ഗ്ലോക്കോമ രോഗമുള്ളവരാണെങ്കില്‍ കഫീന്‍ ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് പഠനം മുന്നോട്ടുവെക്കുന്നത്. അമേരിക്കയില്‍ അന്ധതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്ലോക്കോമ. കഫീന്‍ ഉപഭോഗം ഗ്ലോക്കോമയെയും കണ്ണിനുള്ളിലെ മര്‍ദ്ദമായ ഇന്‍ട്രാഒകുലാര്‍ മര്‍ദ്ദത്തെയും (ഐഒപി) എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

നിരവധി ഘടകങ്ങള്‍ ഗ്ലോക്കോമ ഉണ്ടാകാന്‍ കാരണമാകുന്നുണ്ടെങ്കിലും ഉയര്‍ന്ന ഐഒപി ഗ്ലോക്കോമയുണ്ടാകുനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഗ്ലോക്കോമ പിടിപെട്ടാല്‍, തുടക്കത്തില്‍ രോഗികള്‍് ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിച്ചില്ലെന്നും വരാം. പക്ഷേ രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗികളുടെ കാഴ്ച തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാം. പാരമ്പര്യമായി ഗ്ലോക്കോമ രോഗ സാധ്യതയുള്ളവരില്‍ ഉയര്‍ന്ന കഫീന്‍ ഉപയോഗം രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തെയും തങ്ങള്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളതായി മൗണ്ട് സിനായി ഹെല്‍ത്ത് സിസ്റ്റത്തിലെ നേത്രരോഗ ഗവേഷണ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായ ലൂയിസ് ആര്‍ പാസ്‌ക്കല്‍ പറഞ്ഞു. കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദത്തിന് കാരണമാകുന്ന ജനിതക ഘടകങ്ങള്‍ ഉള്ളവരില്‍ മാത്രമാണ് കഫീന്‍ ഉപയോഗം ഗ്ലോക്കോമയ്ക്ക് കാരണമാകുന്നുള്ളുവെന്ന് തെളിയിക്കുകയായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെ ബയോബാങ്കിലെ 120,000 ത്തോളം പേരുടെ ആരോഗ്യവിവരങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. പ്രധാനമായും 37നും 73നും ഇടയില്‍ പ്രായമുള്ളവരുടെ ആരോഗ്യ വിവരങ്ങളും ഡിഎന്‍എ സാമ്പിളുകളും ഉപയോഗിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവ കൂടാതെ ഇവരുടെ ദിവസേനയുള്ള കഫീന്‍ ഉപഭോഗം കണ്ടെത്തുന്നതിനായി ഒരു ചോദ്യാവലിയും ഗവേഷകര്‍ തയ്യാറാക്കിയിരുന്നു. കാഴ്ചപ്രശ്‌നങ്ങള്‍, ഗ്ലോക്കോമ രോഗമുണ്ടോ, കുടുംബത്തിലാര്‍ക്കെങ്കിലും രോഗമുണ്ടോ തുടങ്ങിയ വിവരങ്ങളും ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ചോദിച്ചറിഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ഐഒപിയും കണ്ണിന്റെ അളവുകളും പരിശോധിച്ചു. കഫീന്‍ ഉപഭോഗവും ഐഒപിയും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ ആദ്യം പരിശോധിച്ചത്. പിന്നീട് ജനിതക ഘടകങ്ങള്‍ ഈ ബന്ധത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഉയര്‍ന്ന കഫീന്‍ ഉപയോഗം ഐപിഒ ഉയരുന്നതിനോ ഗ്ലോക്കോമയ്‌ക്കോ കാരണമാകുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ജനിതകപരമായി ഉയര്‍ന്ന ഐഒപിക്ക് സാധ്യത ശക്തമായുള്ളവരില്‍ ഉയര്‍ന്ന കഫീന്‍ ഉപഭോഗം ഉയര്‍ന്ന ഐഒപിക്കും ഗ്ലോക്കോമ രോഗത്തിനും കാരണമാകുന്നതായി ഗവേഷര്‍ കണ്ടെത്തി. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ കഫീന്‍ ഉപയോഗിച്ചവരില്‍, (നാല് കപ്പ് കാപ്പ്, അല്ലെങ്കില്‍ 480 മില്ലിഗ്രാം കഫീന്‍)മറ്റുള്ളവരെ അപേക്ഷിച്ച് ഐഒപി 0.35 കൂടുതലാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. മാത്രമല്ല, പാരമ്പര്യമായി ഗ്ലോക്കോമയുണ്ടാകാന്‍ സാധ്യത കൂടിയവരില്‍, ദിവസവും 321 മില്ലിഗ്രാം തോതില്‍, അതായത് മൂന്ന് കപ്പ് കാപ്പി കുടിക്കുമ്പോള്‍ കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഗ്ലോക്കോമ രോഗസാധ്യത 3.9 മടങ്ങായി വര്‍ധിക്കുന്നതായി ഗവേഷകര്‍ മനസിലാക്കി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ജീവിതശൈലി മാറ്റത്തിലൂടെ കാഴ്ച സംരക്ഷിക്കാന്‍ കഴിയുമോ എന്നത് ഗ്ലോക്കോമ രോഗികള്‍ നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ്. ദൗര്‍ഭാഗ്യവശാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. പക്ഷേ പാരമ്പര്യമായി ഗ്ലോക്കോമ രോഗ സാധ്യത കൂടുതലുള്ളവര്‍ കഫീന്‍ ഉപയോഗം നിയന്ത്രിക്കുന്നത് രോഗത്തില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം നല്‍കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. അതേസമയം പാരമ്പര്യമായി രോഗം വരാന്‍ സാധ്യതയുള്ള, അമിതമായി കഫീന്‍ ഉപയോഗിക്കുന്നവരിലാണ് ഗ്ലോക്കോമ രോഗ സാധ്യത വര്‍ധിക്കുന്നുള്ളുവെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു. ഗ്ലോക്കോമ രോഗസാധ്യതയെ ജീനുകളും നമ്മുടെ ശീലങ്ങളും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് വ്യക്തമാക്കാനാണ് പഠനം ശ്രമിച്ചിരിക്കുന്നത്.

Maintained By : Studio3