അഫോഡബിള്‍ വിഭാഗത്തില്‍ ബ്ലൂ സ്റ്റാര്‍ പുതിയ സ്പ്ലിറ്റ് ഏസികള്‍ വിപണിയില്‍ ഇറക്കി
1 min readകൊച്ചി: രാജ്യത്തെ മുന്‍നിര എയര്‍കണ്ടീഷനിംഗ് ബ്രാന്‍റായ ബ്ലൂ സ്റ്റാര്‍ പുതിയ ‘മാസ് പ്രീമിയം’ ശ്രേണിയില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഇന്ന് പുറത്തിറക്കി. ഏറ്റവും മികച്ച കൂളിങ് നല്‍കാന്‍ കഴിവുള്ള ബ്ലൂ സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍ അതിന്‍റെ ഗുണമേന്മയും വിശ്വാസവും ഈടും ഉറപ്പു നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു.
0.80 ടി.ആര്‍ 3-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി-ക്ക് 25,990 രൂപ മുതലാണ് വില. 3-സ്റ്റാര്‍, 4-സ്റ്റാര്‍, 5-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസികള്‍ പുതിയ ഉല്‍പ്പന്നങ്ങളിലുണ്ട്. ഉപഭോക്താക്കളുടെ വേറിട്ട ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് വിവിധ നിരക്കിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ‘ഇക്കോ-മോഡ്’, കൂടുതല്‍ കാലം ഈടു നില്‍ക്കാന്‍ ഐ.ഡി.യു.വിലും ഓ.ഡി.യു.വിലും ‘ബ്ലൂ ഫിന്‍’ ആവരണം, ഊര്‍ജ്ജ ലാഭത്തിനും മുറിയിലുള്ളവര്‍ക്ക് സുഖകരമായ ഉറക്കത്തിനും തണുപ്പ് സ്വയം നിയന്ത്രിക്കുന്ന ‘കംഫര്‍ട്ട് സ്ലീപ്പ്’, ഏതെങ്കിലും വിധത്തില്‍ തകരാറ് സംഭവിക്കുന്നതില്‍ നിന്നും ഏസിയെ സംരക്ഷിക്കുന്ന ‘സെല്‍ഫ് ഡയഗ്ലോസിസ്’ എന്നീ സംവിധാനങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളിലുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കായി പി.സി.ബി.യെ ഒരു ഇരുമ്പ് കവചം കൊണ്ട് സംരക്ഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വിപുലമായ വോള്‍ട്ടേജ് റേഞ്ചില്‍ പ്രവര്‍ത്തിക്കും എന്നതിനാല്‍ ഇതിന് പ്രത്യേകമായി ഒരു വോള്‍ട്ടേജ് സ്റ്റെബിലൈസറിന്‍റെ ആവശ്യമില്ല. 35 ഡിഗ്രിയിലും കൂടിയ ചൂടിലും ബ്ലൂ സ്റ്റാര്‍ എസികള്‍ 100 ശതമാനം കൂളിങ്ങ് തരുന്നു. കടുത്ത ചൂടിലും കൃത്യമായ തണുപ്പ് ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ ഫലം. എല്ലാ ഇന്‍വര്‍ട്ടര്‍ എസികളിലും പരിസ്ഥിതിയ്ക്ക് യോജിച്ച ആര്‍-32റഫ്രിജറന്‍റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.