Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോണ്‍ഗ്രസിനും ബിജെപിക്കും തമിഴകത്ത് നിലനില്‍പ്പിന്‍റെ പോരാട്ടം

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി പോരാടുകയാണ്. തെക്കന്‍ സംസ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികളാണ് കാലങ്ങളായി അധികാരത്തില്‍ വരാറുള്ളത്. ഇക്കാരണത്താല്‍ ഏതെങ്കിലും ഒരു പ്രമുഖ കക്ഷിക്കൊപ്പം സഖ്യമാകുക എന്നതാണ് ഇരു ദേശീയ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്ന തന്ത്രം.

ഒറ്റയ്ക്കുമത്സരിച്ചാല്‍ പേരുദോഷം ഉണ്ടാകുമെന്ന വ്യക്തമായ തിരിച്ചറിവിനെത്തുടര്‍ന്നാണ് തമിഴകത്ത് ഈ ദേശീയ പാര്‍ട്ടികള്‍ പ്രത്യേക പാക്കേജ് രൂപപ്പെടുത്തുന്നത്. ബിജെപി എഐഎഡിഎംകെയ്ക്കൊപ്പവും കോണ്‍ഗ്രസ് പ്രതിപക്ഷമായ ഡിഎംകെയ്ക്കൊപ്പവുമാണ് കളത്തിലിറങ്ങുക. ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 15 സീറ്റുകളാണ് ബിജെപിക്ക് വാഗ്ദാനം ചെയ്തത്. ഡിഎംകെ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണ്. രണ്ട് ദേശീയ പാര്‍ട്ടികളും തങ്ങളുടെ സീറ്റുകളുടെ വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തമിഴകത്തെ ഭരണ,പ്രതിപക്ഷങ്ങള്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. 234 അംഗ തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ഒരൊറ്റ ഘട്ടത്തില്‍ നടക്കും. ഫലം മെയ് 2 ന് പ്രഖ്യാപിക്കും.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ വോട്ടെടുപ്പിലും ബിജെപിയും കോണ്‍ഗ്രസും തമിഴ്നാട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നില്ല. കുറച്ചു കാലമായി ബിജെപി തമിഴ്നാട്ടിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. എന്നാല്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനുശേഷമാണ് മറ്റുപാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറായത്. ഒരുഅപ്രതീക്ഷിത നീക്കത്തില്‍ മുന്‍ വിദ്യാര്‍ത്ഥി നേതാവ് മുരുകനെ പാര്‍ട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റായി ബിജെപി പ്രഖ്യാപിച്ചു. മുരുകന്‍ ദലിത് സമുദായത്തില്‍ നിന്നുള്ളയാളാണ്. ദലിത് നേതാവിനെ സംസ്ഥാന യൂണിറ്റ് അധ്യക്ഷനാക്കി ബിജെപി ഒരു സാമൂഹികമായ ചൂതാട്ടത്തിന് ഇവിടെ ശ്രമിക്കുകയാണ്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

പ്രമുഖ ബിജെപി നേതാക്കള്‍ തമിഴ്നാടിനോടും തമിഴ് ഭാഷയോടും ബഹുമാനമുള്ളവരായി മാറി. അവര്‍ തിരുക്കുറല്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുന്നു. സര്‍വോപരി സാധാരണ തമിഴനാകാന്‍ ശ്രമിക്കുന്നതായി മറ്റുള്ളവരൈ ബോധ്യപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിരുക്കുറലില്‍ നിന്ന് ആശയങ്ങള്‍ വീണ്ടും വീണ്ടും ഉദ്ധരിക്കുന്നത്. തന്‍റെ നീണ്ട രാഷ്ട്രീയ കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴിനെ പഠിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുവെന്ന് മോദി അടുത്തിടെ നടത്തിയ ‘മാന്‍ കി ബാത്ത്’ പരിപാടിയില്‍ പറയുകയും ചെയ്തു. രാജ്യത്തൊട്ടാകെയുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന തന്ത്രജ്ഞനായി പരക്കെ കണക്കാക്കപ്പെടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ തമിഴ്നാട് ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

അതസമയം കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി പ്രസിഡന്‍റുമായ രാഹുല്‍ ഗാന്ധി സമീപകാലത്ത് നാല് തവണയാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. തമിഴ് സംസ്കാരവും തമിഴ് വേരുകളുമുള്ള ആളുകള്‍ മാത്രമേ സംസ്ഥാനം ഭരിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ കന്യാകുമാരിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതും തമിഴ്ജനതയെ സ്വാധീനിക്കാനുള്ള ഒരു നയം മാത്രമാണെന്ന് മനസിലാക്കാവുന്നതേയുള്ളു.
2021ലെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ദേശീയ പാര്‍ട്ടികള്‍ക്കും പരീക്ഷണത്തിന്‍റെ കാലംകൂടിയാണ്. ആരുവിജയിച്ചാലും കോണ്‍ഗ്രസും ബിജെപിയും നില്‍ക്കുന്ന സീറ്റുകളില്‍ എന്തുസംഭവിക്കുന്നു എന്നത് വലിയ പ്രാധാന്യം നേടും. ഇത് നിലനില്‍പ്പിന്‍റെ പോരാട്ടമാണ്. അതാണ് ദേശീയ നേതാക്കള്‍ നിരന്തരം തമിഴകത്തേക്ക് എത്തുന്നതും തമിഴ് ഭാഷ, സംസ്കാരം, ഗ്രന്ഥങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വാചാലരാകുന്നത്. ഇത് പ്രചാരണം കഴിയുംവരെ ഇനിയും പ്രതീക്ഷിക്കാം. നിലനില്‍പ്പാണ് ദേശീയപാര്‍ട്ടികളുടെ ലക്ഷ്യം.

 

Maintained By : Studio3