November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെക്കോഡുകള്‍ പഴങ്കഥയാകുമോ? $55,000 തൊട്ട് ബിറ്റ്കോയിന്‍…കുതിപ്പ് തുടരും

1 min read

ഫെബ്രുവരിയില്‍ 58350 ഡോളറിലെത്തിയാണ് ബിറ്റ്കോയിന്‍ പുതുചരിത്രം കുറിച്ചത്. സ്ഥാപനങ്ങള്‍ക്ക് ബിറ്റ്കോയിനില്‍ താല്‍പ്പര്യം കൂടുന്നതാണ് ക്രിപ്റ്റോകറന്‍സിക്ക് ഗുണകരമാകുന്നത്.

മുഖ്യധാര സാമ്പത്തിക മേഖലയിലേക്ക് ബിറ്റ്കോയിന്‍ എത്തിയേക്കും

55,000 ഡോളര്‍ മൂല്യത്തിലേക്കാണ് ബിറ്റ്കോയിന്‍റെ വില ഉയര്‍ന്നത്

പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കും ബിറ്റ്കോയിന്‍ എന്ന് കരുതപ്പെടുന്നു

ചരിത്രം തിരുത്തുന്ന കുതിപ്പാണ് ബിറ്റ്കോയിന്‍ എന്ന സെലിബ്രിറ്റി ക്രിപ്റ്റോകറന്‍സി നടത്തുന്നത്. ഇപ്പോഴിതാ 55,000 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുന്നു ബിറ്റ്കോയിന്‍റെ മൂല്യം. തിരിച്ചുവരവ് നടത്തും താനെന്ന ഉറച്ച സൂചനയാണ് കറന്‍സി നല്‍കുന്നത്.

ഫെബ്രുവരി അവസാനത്തെ തകര്‍ച്ചയില്‍ നിന്നാണ് ബിറ്റ്കോയിനിന്‍റെ വമ്പന്‍ തിരിച്ചുവരവ്. ഫെബ്രുവരിയില്‍ 58350 ഡോളറിലെത്തിയാണ് ബിറ്റ്കോയിന്‍ പുതുചരിത്രം കുറിച്ചത്.

സ്ഥാപനങ്ങള്‍ക്ക് ബിറ്റ്കോയിനില്‍ താല്‍പ്പര്യം കൂടുന്നതാണ് ക്രിപ്റ്റോകറന്‍സിക്ക് ഗുണകരമാകുന്നത്. ഒരു വര്‍ഷത്തിനിടെ 600 ശതമാനം വളര്‍ച്ചയാണ് ബിറ്റ്കോയിനിന്‍റെ മൂല്യത്തിലുണ്ടായിരിക്കുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ശതകോടീശ്വര സംരംഭകനായ ഇലോണ്‍ മസ്ക്ക് ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയതോടെ കറന്‍സിയുടെ വിലയില്‍ വമ്പന്‍ കുതിപ്പുണ്ടായിരുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ കറന്‍സിയെ അംഗീകരിച്ചേക്കും.

പ്രധാനമായും ഇന്‍റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ക്രിപ്റ്റോ കറന്‍സി’ എന്നു വിളിക്കുന്നത്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ല്‍ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിന്‍ അവതരിപ്പിച്ചത്. ‘സതോഷി നകമോട്ടോ’ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധര്‍ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ഭരണ നിര്‍വഹണം മെച്ചപ്പെടുത്താന്‍ വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എല്ലാ തലങ്ങളിലും പരിശോധിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോകറന്‍സികളോട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തുറന്ന സമീപനമാണെന്ന് അടുത്തിടെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു.

ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്നതിനായി സാമ്പത്തിക കാര്യ സെക്രട്ടറിയുടെ കീഴില്‍ ഒരു ഉന്നതമന്ത്രിതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ യുക്തമായ തീരുമാനം വിഷയത്തില്‍ കൈക്കൊള്ളുമെന്നാണ് സൂചന. ക്രിപ്റ്റോകറന്‍സികളുടെ കുറിച്ചുള്ള വിവിധ വശങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തിയുള്ള വ്യാപാരം ആര്‍ബിഐ 2018ല്‍ രാജ്യത്ത് നിരോധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ട് ഇതുമായി ബന്ധപ്പെട്ട് നയംകൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Maintained By : Studio3