ഭാരത്പേ 100 നഗരങ്ങളിലേക്ക് വിപൂലീകരിച്ചു
1 min readന്യൂഡെല്‍ഹി: കൂടുതല്‍ ചെറുകിട സംരംറഭങ്ങളിലേക്ക് സേവനം എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ ഫിന്‍ടെക് കമ്പനിയായ ഭാരത്പെ കഴിഞ്ഞ 3-4 മാസത്തിനിടെ തങ്ങളുടെ സാന്നിധ്യം 65 നഗരങ്ങളില്‍ നിന്ന് 100 നഗരങ്ങളിലേക്ക് വിപുലീകരിച്ചു. കോവിഡ് 19 സമയത്ത് ഡിജിറ്റല്‍ പേയ്മെന്‍റുകളിലെ വ്യാപാരികളുടെ സ്വീകാര്യതയും ഉപഭോക്തൃ താല്‍പ്പര്യവും ഗണ്യമായി വര്‍ധിച്ചതോടെ, ഊര്‍ജ്ജസ്വലമായ വിപുലീകരണം കമ്പനി നടപ്പാക്കുകയായിരുന്നു.
“ഞങ്ങള്‍ 100 നഗരങ്ങളിലേക്കെത്തി. ആദ്യത്തെ 30 നഗരങ്ങളില്‍ രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ക്കുണ്ടായതിനേക്കാള്‍ മികച്ച അനുഭവമാണ് വ്യാപാരികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ഇപ്പോഴുള്ളത്,”ഭരത്പേ ഗ്രൂപ്പ് പ്രസിഡന്‍റ് സുഹൈല്‍ സമീര്‍ പറയുന്നു.
ഗുവാഹത്തി, വെല്ലൂര്‍, ഹൊസൂര്‍, നാഗ്പൂര്‍, റായ്പൂര്‍, ബിലാസ്പൂര്‍, കൊച്ചി, തിരുവനന്തപുരം, പോണ്ടിച്ചേരി, കോയമ്പത്തൂര്‍, ഗോരഖ്പൂര്‍, മഥുര, നൈനിറ്റാള്‍ തുടങ്ങിയവയാണ് അടുത്തിടെ കമ്പനി വിപുലീകരണം നടത്തിയ നഗരങ്ങളില്‍ ചിലത്. 2020 ഫെബ്രുവരി-നവംബര്‍ കാലയളവില്‍ യുപിഐ ക്യുആര്‍ പേയ്മെന്‍റ് സ്വീകാര്യത ടയര്‍ 1 നഗരങ്ങളില്‍ 130 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍, ടയര്‍ 2 വിപണികളില്‍ ഇത് 236 ശതമാനം വര്‍ദ്ധിച്ചു.