December 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്ക് എന്‍എഫ്സി സൗണ്ട് ബോക്സ് പുറത്തിറക്കി

കൊച്ചി: ആക്സിസ് ബാങ്ക് മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് ഏഴിലേറെ ഭാഷകളില്‍ ഇടപാടു സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിക്കുന്ന എന്‍എഫ്സി സൗണ്ട് ബോക്സ് പുറത്തിറക്കി. ഭാരത് ക്യുആര്‍, യുപിഐ, ടാപ് ആന്‍റ് പേ, ടാപ് ആന്‍റ് പിന്‍ തുടങ്ങിയവ ഈ ഒരൊറ്റ സംവിധാനത്തിലൂടെ സ്വീകരിക്കും. പിന്‍ നല്‍കി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പെയ്മെന്‍റുകളും സാധ്യമാകും. ടാപ് ആന്‍റ് പിന്‍ സൗകര്യമുള്ള സൗണ്ട് ബോക്സുകള്‍ അവതരിപ്പിച്ച് അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കായി ആക്സിസ് ബാങ്ക് മാറിയിരിക്കുകയാണ്. സ്പീക്കര്‍ വഴി ശബ്ദ സന്ദേശം എത്തുന്നതോടൊപ്പം സ്ക്രീനിലും അതു തെളിയും. മികച്ച കണക്ടിവിറ്റിക്കു വേണ്ടി 4ജി, വൈഫൈ സംവിധാനങ്ങള്‍ ഉപയേഗിക്കാന്‍ ഇതില്‍ സൗകര്യമുണ്ട്. വീസ, റുപെ, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ എല്ലാ മുന്‍നിര പെയ്മെന്‍റ് ശൃംഖലകളിലും പുതിയ ഉപകരണം ലഭ്യമാകും.

  ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

പുതുമകള്‍ അവതരിപ്പിക്കുന്നതിലും വ്യാപാരികളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലും ബാങ്ക് എന്നും മുന്നിലാണെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്‍റും കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ്സ് വിഭാഗം മേധാവിയുമായ സഞ്ജീവ് മോഘെ പറഞ്ഞു. ചെലവു കുറഞ്ഞതും ലളിതവുമായ പെയ്മെന്‍റ് സംവിധാനങ്ങള്‍ അവതരിപ്പിക്കുക വഴി ചെറുകിട വ്യാപാരി മേഖലയിലെ ബാങ്കിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അതിവേഗത്തിലുള്ളതും ഉന്നത സുരക്ഷയുള്ളതുമായ കാര്‍ഡ് ഇടപാടുകള്‍ സാധ്യമാക്കുന്നതിന്‍റെ ഉദാഹരണമാണ് എന്‍എഫ്സി സൗണ്ട് ബോക്സിന്‍റെ അവതരണമെന്ന് മാസ്റ്റര്‍കാര്‍ഡ് സൗത്ത് ഏഷ്യ ഡിവിഷന്‍ പ്രസിഡന്‍റ് ഗൗതം അഗര്‍വാള്‍ പറഞ്ഞു.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ
Maintained By : Studio3