September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസൂസ് ടഫ് സീരീസിന് തുടര്‍ച്ചയേകി ടഫ് ഡാഷ് എഫ്15

എക്ലിപ്‌സ് ഗ്രേ കളര്‍ വേരിയന്റിന് 1,39,990 രൂപയും മൂണ്‍ലൈറ്റ് വൈറ്റ് കളര്‍ വേരിയന്റിന് 1,40,990 രൂപയുമാണ് വില

അസൂസ് ടഫ് ഡാഷ് എഫ്15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ എച്ച് സീരീസ് പ്രൊസസറുകള്‍, 240 ഹെര്‍ട്‌സ് വരെ ഡിസ്‌പ്ലേ റിഫ്രെഷ് റേറ്റ് എന്നിവ സഹിതമാണ് തായ്‌വാനീസ് കമ്പനിയുടെ ഗെയിമിംഗ് ലാപ്‌ടോപ്പ് വരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ലാപ്‌ടോപ്പ് അനാവരണം ചെയ്തിരുന്നു.

ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 16.6 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു വരെ നല്‍കിയതാണ് അസൂസ് ടഫ് ഡാഷ് എഫ്15. തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, 2 വേ എഐ നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതികവിദ്യ, 810എച്ച് മിലിറ്ററി ഗ്രേഡ് ബില്‍ഡ് എന്നിവയാണ് അസൂസ് ടഫ് സീരീസിലെ ഏറ്റവും പുതിയ ലാപ്‌ടോപ്പിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ഇന്ത്യയില്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അസൂസ് ടഫ് ഡാഷ് എഫ്15 ലഭിക്കും. എക്ലിപ്‌സ് ഗ്രേ കളര്‍ വേരിയന്റിന് 1,39,990 രൂപയും മൂണ്‍ലൈറ്റ് വൈറ്റ് കളര്‍ വേരിയന്റിന് 1,40,990 രൂപയുമാണ് വില. ഈ മാസം അവസാനത്തോടെ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, അസൂസ് എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍, ആര്‍ഒജി സ്‌റ്റോറുകള്‍, മറ്റ് ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ എന്നിവിടങ്ങളില്‍ ലാപ്‌ടോപ്പ് ലഭിക്കും.

വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് അസൂസ് ടഫ് ഡാഷ് എഫ്15 പ്രവര്‍ത്തിക്കുന്നത്. 240 ഹെര്‍ട്‌സ്, 144 ഹെര്‍ട്‌സ് എന്നീ ഡിസ്‌പ്ലേ റിഫ്രെഷ് റേറ്റ് ഓപ്ഷനുകളില്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. 100 ശതമാനം എസ്ആര്‍ജിബി കളര്‍ ഗാമറ്റ്, 3 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് സമയം എന്നിവയോടെയാണ് 240 ഹെര്‍ട്‌സ് ഡിസ്‌പ്ലേ ഓപ്ഷന്‍ വരുന്നത്. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 11370എച്ച് പ്രൊസസറാണ് കരുത്തേകുന്നത്. 32 ജിബി വരെയാണ് ഡിഡിആര്‍4 3200മെഗാഹെര്‍ട്‌സ് റാം. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3070 ജിപിയു ലഭിച്ചു. ആകെ ഒരു ടിബി ശേഷിയില്‍ എം.2 2230 പിസിഐഇ എസ്എസ്ഡി നല്‍കി. സ്റ്റോറേജ് ശേഷി വര്‍ധിപ്പിക്കുന്നതിന് അധിക എസ്എസ്ഡി സ്ലോട്ട് സവിശേഷതയാണ്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നാലിടങ്ങളില്‍നിന്നായി ചൂട് പുറന്തള്ളുന്നതിന് ഇരട്ട ഫാനുകളോടുകൂടിയ എയര്‍ കൂളിംഗ് സിസ്റ്റം നല്‍കി. സീനറിയോ പ്രൊഫൈല്‍സ് എന്നറിയപ്പെടുന്ന ടര്‍ബോ, പെര്‍ഫോമന്‍സ്, സൈലന്റ് എന്നീ മൂന്ന് മോഡുകള്‍ സവിശേഷതയാണ്. വിവിധ ആപ്പുകളും ഗെയിമുകളും ഉപയോഗിക്കുമ്പോള്‍ വ്യത്യസ്ത സീനറിയോ പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ബ്ലൂടൂത്ത് 5.2, വൈഫൈ 6, തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, മൂന്ന് യുഎസ്ബി ടൈപ്പ് എ (3.2 ജെന്‍ 1) പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ 2.0 പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ആര്‍ജെ45 പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 76 വാട്ട് ഔര്‍ ബാറ്ററിയാണ് അസൂസ് ടഫ് ഡാഷ് എഫ്15 ഉപയോഗിക്കുന്നത്. 16 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാണ്. 360 എംഎം, 252 എംഎം, 19.9 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. രണ്ട് കിലോഗ്രാമാണ് ഭാരം.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3