‘അരാംകോ ഇനിയും ഓഹരികൾ വിൽക്കും’
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൌദി അരാംകോ വീണ്ടും ഓഹരികൾ വിൽക്കുമെന്ന പ്രഖ്യാപനവും എഫ്ഐഐയിൽ സൌദി കിരീടാവകാശി നടത്തി. രാജ്യത്തെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.
സൌദി പൌരന്മാരുടെ ഉന്നമനത്തിനായി പിഐഎഫ് ഈ തുക പ്രാദേശികമായും അന്തർദേശീയമായും പുനർ നിക്ഷേപിക്കും. അതേസമയം രണ്ടാംഘട്ടത്തിൽ എത്ര ഓഹരികളാണ് വിൽക്കുമെന്നോ തദ്ദേശീയ വിപണിയിലാണോ അന്തദേശീയ വിപണിയിലാണോ ഓഹരികൾ വിൽക്കുകയെന്നോ കിരീടാവകാശി വെളിപ്പെടുത്തിയിട്ടില്ല.
നിലവിൽ റിയാദിലെ തദവുൾ ഓഹരി വിപണിയിലാണ് അരാംകോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിപണി സാഹചര്യങ്ങൾ അനുകൂലമായാൽ അരാംകോയുടെ കൂടുതൽ ഓഹരികൾ വിൽക്കുമെന്ന് പിഐഎഫ് ചെയർമാൻ യാസിർ അൽ റുമയ്യാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.