October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാത്തിരിപ്പിന് വിരാമം; ആന്‍ഡ്രോയ്ഡ് 12 പുറത്തിറങ്ങി  

ഡെവെലപ്പര്‍മാര്‍ക്കും ഗൂഗിള്‍ പിക്‌സല്‍ സീരീസ് ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണുകള്‍ക്കും ബീറ്റ 1 അപ്ഡേറ്റുകള്‍ നല്‍കിത്തുടങ്ങി  

കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആന്‍ഡ്രോയ്ഡ് 12 ഔദ്യോഗികമായി പുറത്തിറങ്ങി. ഡെവെലപ്പര്‍മാര്‍ക്കും ഗൂഗിള്‍ പിക്‌സല്‍ സീരീസ് ഉള്‍പ്പെടെ തെരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കും ആന്‍ഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ബീറ്റ 1 അപ്ഡേറ്റുകള്‍ ഗൂഗിള്‍ നല്‍കിത്തുടങ്ങി.

പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 4എ, പിക്‌സല്‍ 4എക്‌സ്എല്‍, പിക്‌സല്‍ 4, പിക്‌സല്‍ 3എ എക്‌സ്എല്‍, പിക്‌സല്‍ 3എ, പിക്‌സല്‍ 3എക്‌സ്എല്‍ എന്നീ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 12 ബീറ്റ 1 ലഭ്യമാകുന്നത്. ഗൂഗിള്‍ പിക്‌സല്‍ 3എക്‌സ്എല്‍, പിക്സല്‍ 4എ 5ജി, പിക്സല്‍ 5 തുടങ്ങിയ മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ പിക്സല്‍ 4എ ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് 12 ഒഎസ് ബീറ്റ 1 ഉപയോഗിക്കാന്‍ കഴിയും.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

ആന്‍ഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആദ്യ ബീറ്റ റിലീസ് ആയതിനാല്‍ ഈ ബീറ്റ ഉപയോഗിച്ചാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവന്‍ സവിശേഷതകളും ലഭ്യമാകില്ല. ചില ഫീച്ചറുകള്‍ പിറകേ വരുന്ന ബീറ്റ വേര്‍ഷനുകളില്‍ ലഭിക്കും. വിവിധ ഫീച്ചറുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ബീറ്റ വേര്‍ഷനുകള്‍ നല്‍കുന്നത്.

തല്‍ക്കാലം ഗൂഗിള്‍ തങ്ങളുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമാണ് ആന്‍ഡ്രോയ്ഡ് 12 ഒഎസിന്റെ ബീറ്റ വേര്‍ഷന്‍ നല്‍കുന്നത്. ലോകത്തെ മറ്റ് കമ്പനികള്‍ക്ക് ആന്‍ഡ്രോയ്ഡ് 12 ഒഎസ് ഇപ്പോള്‍ ലഭ്യമല്ല. സാംസംഗ്, ഓപ്പോ, വിവോ, റിയല്‍മി, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളുടെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്കായി വൈകാതെ ആന്‍ഡ്രോയ്ഡ് 12 ഒഎസ് ബീറ്റ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

മിക്ക ബ്രാന്‍ഡുകള്‍ക്കും ആന്‍ഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുകളില്‍ സ്‌കിന്‍ ഉണ്ടായിരിക്കും. സാംസംഗ് വണ്‍ യുഐ, ഷവോമി മി യുഐ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഗൂഗിളിന്റെ പിക്സല്‍ സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് യുഐക്ക് സമാനമല്ലിത്. രണ്ട് രീതികളില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 12 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

Maintained By : Studio3