September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസുകള്‍; സോഷ്യല്‍മീഡിയ പ്രചാരണത്തിന് എഐഎഡിഎംകെ

ചെന്നൈ: പാര്‍ട്ടി പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ കുടുക്കുന്നതിനെതിരെ ഡിഎംകെ സര്‍ക്കാരിനെതിരെ വന്‍ പ്രചാരണത്തിന് പ്രതിപക്ഷമായ എഐഎഡിഎംകെ. സോഷ്യല്‍മീഡിയവഴി പ്രചാരണം വ്യാപകമാക്കുകയാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.അണ്ണാഡിഎംകെയുടെ ഐടി സെല്‍ ഇതിനകം തന്നെ സര്‍ക്കാരിനെതിരെ നിരവധി പ്രചാരണ തന്ത്രങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് എഐഎഡിഎംകെ പ്രവര്‍ത്തകരെ, പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഐ.ടി സെല്ലിലുള്ളവരെയാണ് പോലീസ് ലക്ഷ്യമിടുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററുമായ ഒ. പന്നീര്‍സെല്‍വം (ഒ.പി.എസ്) പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കും ഐടി സെല്‍ ഓഫീസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കേഡര്‍മാര്‍ക്കുമെതിരെ കേസുകള്‍ ഉയര്‍ന്നുവരികയാണെന്നും പോലീസ് ഉപദ്രവം തടയാന്‍ ഉടന്‍ തന്നെ ഇടപെടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.120 ഓളം പാര്‍ട്ടി കേഡര്‍മാര്‍ക്ക് പോലീസില്‍ നിന്ന് ഭീഷണി കോളുകള്‍ ലഭിച്ചിട്ടുണ്ടെന്നും വളച്ചൊടിക്കല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പോലീസ് ശ്രമിച്ചാല്‍ എഐഎഡിഎംകെ വെറുതെ ഇരിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കോവിഡ് മാനേജ്മെന്‍റിന്‍റെ വിഷയത്തില്‍ ഗവണ്‍മെന്‍റിന്‍റെ പരാജയത്തിനെതിരെ പാര്‍ട്ടി ഐ.ടി മേഖലയില്‍ വിപുലമായ പ്രചാരണം ആസൂത്രണം ചെയ്യുകയും നയങ്ങളിലെ കുറവുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലുള്ള ബന്ധപ്പെട്ട മന്ത്രിമാരുടെയും പേരുകള്‍ പരസ്യമാക്കാനും സംഘടന ഒരുങ്ങുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ ഐ.ടി സെല്‍ ഇപ്പോള്‍ പൂര്‍ണപ്രവര്‍ത്തനക്ഷമമാണ്. വിരല്‍ചൂണ്ടുന്നതിനും സര്‍ക്കാര്‍ പദ്ധതികളെ പ്രതിരോധിക്കുന്നതിനും ആശയപരമായി എതിര്‍ക്കുന്നതിനും സെല്‍ പ്രവര്‍ത്തിക്കുന്നു.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡിഎംകെ സര്‍ക്കാരും അതിന്‍റെ പ്രവര്‍ത്തകരും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ തന്നെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചവര്‍ക്കെതിരെ ഇരകളാക്കാന്‍ താനോ പാര്‍ട്ടിയോ ശ്രമിച്ചിട്ടില്ലെന്നും ഒപിഎസ് വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പ്രതിപക്ഷത്തില്‍ നിന്ന് സര്‍ക്കാരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഡിഎംകെ മനസ്സിലാക്കണം. വിമര്‍ശകര്‍ക്കെതിരെ പോലീസ് കേസുകള്‍ എടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവും പാര്‍ട്ടി കോര്‍ഡിനേറ്ററുമായ എടപ്പാടി കെ പളനിസ്വാമി എഐഎഡിഎംകെ പ്രവര്‍ത്തകരുമായും ഐ.ടി സെല്ലുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

Maintained By : Studio3