September 29, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കര്‍ണാടകയുടെ ഡാം പദ്ധതിക്കെതിരെ പുതുച്ചേരി

പുതുച്ചേരി: കര്‍ണാടക സര്‍ക്കാര്‍ കാവേരി നദിയിലെ മെക്കഡാട്ട് ഡാം നിര്‍മ്മിക്കുന്നതിനെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എതിര്‍ക്കും. കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള പുതുച്ചേരിയിലെ പല പ്രദേശങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുന്നതിന് ഈ പദ്ധതി കാരണമാകും. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി എന്‍ നാരായണസ്വാമി പ്രധാനമന്ത്രിക്കും കേന്ദ്ര ജല്‍ശക്തി മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. പുതുച്ചേരിയിലെ ജനങ്ങളില്‍ ജലസംഭരണി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മിനാരായണനോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നു. കാവേരിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കുകയാണെങ്കില്‍, കാവേരിയുടെ ഏറ്റവും താഴേത്തട്ടിലുള്ള പുതുച്ചേരിയുടെ നിയന്ത്രണത്തിലുള്ള കാരക്കലിനെ അത് ഗുരുതരമായി ബാധിക്കും. കുടിവെള്ളവും മറ്റ് ജലസേചന സൗകര്യങ്ങളും തടസപ്പെടുകയും ചെയ്യും.

  കേരളത്തിലെ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 56,050.36 കോടി രൂപ

തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സഖ്യകക്ഷി പ്രതിനിധി സംഘം കേന്ദ്ര കേന്ദ്രശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖവത്തിനെ വെള്ളിയാഴ്ച സന്ദര്‍ശിക്കും. പ്രധാന പ്രതിപക്ഷമായ തമിഴ്നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ അണക്കെട്ടിനെ ശക്തമായി എതിര്‍ത്തു. “കാവേരി ജലത്തിന് തമിഴ്നാടിന് എല്ലാ അവകാശവുമുണ്ട്. ഇതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഞങ്ങളുടെ മുഴുവന്‍ പിന്തുണയും ഉണ്ട്’,ന്യൂഡെല്‍ഹി യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മന്ത്രിയുമായ ഡി. ജയകുമാര്‍ പറഞ്ഞു. ‘അണക്കെട്ടിന്‍റെ നിര്‍മാണത്തിനെതിരെ ഇതിനകം പ്രമേയം പാസാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കേന്ദ്ര ജല്‍ശക്തി മന്ത്രിയെ സന്ദര്‍ശിക്കുന്ന ഒരു സഖ്യകക്ഷിയുടെ ഭാഗമാണ് ഞാന്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തണം: ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള
Maintained By : Studio3