September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌ക്വീസ്-ഇറ്റ് പാക്കില്‍ നെയ്യ് അവതരിപ്പിച്ച് ആശീര്‍വാദ് സ്വസ്തി

1 min read

കൊച്ചി: 2015ല്‍ സവിശേഷമായ സ്ലോകുക്ക് പ്രക്രിയയിലൂടെ നറുമണം പരത്തുന്ന ശുദ്ധമായ പശുവിന്‍ നെയ്യ് അവതരിപ്പിച്ചിരിക്കുകയാണ് ഐടിസിയുടെ ഫ്‌ളാഗ്ഷിപ്പ് ഡെയറി ബ്രാന്‍ഡായ ആശീര്‍വാദ് സ്വസ്തി നെയ്യ്. ഞെക്കി നെയ്യെടുക്കാവുന്ന സ്‌ക്വീസ്-ഇറ്റ് ബോട്ടിലിലാണ് ഈ ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. രാജ്യത്തെ 9000 കോടി രൂപ വലിപ്പമുള്ള നെയ്യ് വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തതില്‍ കേരളത്തിലും തമിഴ്നാട്ടിലുമാണ് സ്‌ക്വീസ്-ഇറ്റ് ബോട്ടിലുകള്‍ ലഭ്യമാവുക.

തല കുത്തനെ നിര്‍ത്താവുന്ന ബോട്ട്ലില്‍ നെയ്യിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സിലികോണ്‍ വാല്‍വുമുണ്ട്. നെയ്യിന്റെ സ്വാദിനോ നറുമണത്തിനോ ഒരുവിധത്തിലുള്ള മാറ്റവുമുണ്ടാക്കാത്തതാണ് പുതിയ പാക്കിംഗ്. ആവശ്യാനുസരണം ഉപയോഗിക്കാമെന്നതിനു പുറമെ അവസാനത്തുള്ളി നെയ്യും ഉപയോഗിയ്ക്കാമെന്നതും ഈ മാതൃകയിലുള്ള പാക്കിംഗിന്റെ സവിശേഷതയാണ്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

വര്‍ഷം തോറും 950 കോടി രൂപയുടെ നെയ്യ് വിറ്റുപോകുന്ന കേരള, തമിഴ്നാട് വിപണിയിലെ നില കൂടുതല്‍ ശക്തമാക്കാനാണ് ബ്രാന്‍ഡ് പുതിയ പാക്ക് അവതരിപ്പിക്കുന്നത്.

Maintained By : Studio3