ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായി തുടരുന്നു: ബോഫ സെക്യൂരിറ്റീസ്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുർബലമായി തുടരുകയാണെന്ന് അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനം ബോഫ സെക്യൂരിറ്റീസിന്‍റെ നിരീക്ഷണം. വായ്പാ ആവശ്യകത മെച്ചപ്പെടുന്നതും മൊത്ത വിലക്കയറ്റത്തിനായി ക്രമീകരിച്ച യഥാർത്ഥ വായ്പാ നിരക്കുകൾ കുറയുന്നതും ഗുണകരമാണെന്നും ബ്രോക്കറേജ് പറയുന്നു.
കൊറോണ മഹാമാരി സൃഷ്ടിച്ച ആഘാതത്തിനുശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ വീണ്ടെടുക്കൽ നടത്തുകയാണെന്നാണ് അടുത്തിടെ ധാരാളം റിപ്പോർട്ടുകൾ നിരീക്ഷിച്ചത്. എന്നാല്‍ ബോഫ ഇന്ത്യആക്റ്റിവിറ്റി സൂചിക നവംബറില്‍ 0.6 ശതമാനത്തിന്‍റെ ഇടിവാണ് പ്രകടമാക്കിയത്. ഒക്റ്റോബറില്‍ 0.8 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്.