സീറോള്‍ ഗാര്‍ഗിള്‍- കടല്‍പ്പായലില്‍ നിന്നുള്ള ആദ്യത്തെ 100% ഹെര്‍ബല്‍ ഗാര്‍ഗിള്‍
1 min read100 ശതമാനവും കടല്‍പ്പായലില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഹെര്‍ബല്‍ ഗാര്‍ഗിളാണ് സീറോള്‍
കൊച്ചി: കടല്‍പ്പായലില്‍ നിന്ന് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളോട് കൂടിയ 100% ഹെര്‍ബലായിട്ടുള്ള ഗാര്‍ഗിള്‍ വികസിപ്പിച്ചെടുത്ത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോദിന നാച്വറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎന്‍പിഎല്‍). ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സീറോള്‍ എന്ന് പേരുള്ള ഈ ഗാര്‍ഗിള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്
ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് 100 ശതമാനവും കടല്‍പ്പായലില്‍ നിന്നുള്ള ഹെര്‍ബല്‍ ഗാര്‍ഗിള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെ
സിഐഎഫ്ടി ഡയറക്ടര്‍ ഡോ. സി.എന്‍ രവിശങ്കറിന്റേയും സിഐഎഫ്ടിയിലെ ബയോകെമിസ്ട്രി ആന്‍ഡ് നുട്രീഷ്യന്‍ ഡിവിഷനിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞയും മേധാവിയുമായ ഡോ. സുശീല മാത്യുവിന്റേയും നേതൃത്വത്തില്‍ ബോദിനയുടെ ഫോര്‍മുല ഡെവലപ്പറായ ഡോ. എം ദിനേശ് കുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഡോ. നായര്‍ അശ്വതി ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ബോദിന നാച്വറല്‍സ് ആര്‍ ആന്‍ഡ് ഡി ടീമിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാരുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് സീറോള്‍ ഗാര്‍ഗിള്‍.