November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2023ഓടെ ഇന്ത്യന്‍ ഡാറ്റാ സെന്‍റര്‍ മേഖലയ്ക്ക് 3.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം വേണം

1 min read

2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്‍റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു

മുംബൈ: 6 ദശലക്ഷം ചതുരശ്രയടിയുടെ ഗ്രീന്‍ഫീല്‍ഡ് വികസന അവസരം പ്രാപ്യക്കുന്നതിന് ഇന്ത്യയുടെ ഡാറ്റാ സെന്‍റര്‍ മേഖലയ്ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണെന്ന് ജെഎല്‍എല്‍ റിപ്പോര്‍ട്ട്. ‘2020 ഇന്ത്യ ഡാറ്റാ സെന്‍റര്‍ മാര്‍ക്കറ്റ് അപ്ഡേറ്റ്’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഡാറ്റാ സെന്‍റര്‍ വ്യവസായം നിലവിലെ 447 മെഗാവാട്ട് ശേഷിയില്‍ നിന്ന് 2023ഓടെ 1,007 മെഗാവാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

5 ജി, ഐഒടി-ലിങ്ക്ഡ് ഉപകരണങ്ങള്‍, ഡാറ്റാ ലോക്കലൈസേഷന്‍, ക്ലൗഡിലേക്കുള്ള മാറ്റം എന്നിവയുടെ ഫലമായി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലുള്ള ആശ്രയം വര്‍ധിക്കുമ്പോള്‍ ആവശ്യകത ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

‘2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്‍റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെയും അമേരിക്കയിലെയും മിക്ക പ്രധാന വിപണികളേക്കാളും ഉയര്‍ന്ന തലമാണിത്. ക്ലൗഡിലേക്കുള്ള മാറ്റം, വര്‍ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്‍, അനുയോജ്യമായ നിയമനിര്‍മാണം എന്നിവയിലെ ദീര്‍ഘകാല പ്രവണതകള്‍ മൂലം രാജ്യവ്യാപകമായി കോലൊക്കേഷന്‍ ആവശ്യകത വര്‍ധിക്കുമെന്നാണ് കരുതുന്നത്, “ജെഎല്‍എല്ലിലെ ഡാറ്റാ സെന്‍റര്‍ അഡ്വൈസറി (ഇന്ത്യ) ഹെഡ് രചിത് മോഹന്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വര്‍ധിച്ചുവരുന്ന ആവശ്യം ഡാറ്റാ സെന്‍റര്‍ ഓപ്പറേറ്റര്‍മാരെയും ഡെവലപ്പര്‍മാരെയും അഭിലഷണീയമായ വിപുലീകരണ പദ്ധതികള്‍ പിന്തുടരാന്‍ പ്രേരിപ്പിച്ചു. അതേസമയം ചില കമ്പനികള്‍ ഇന്ത്യന്‍ വിപണികളിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റെടുക്കല്‍ മാര്‍ഗം സ്വീകരിച്ചു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2019ല 350 മെഗാവാട്ടില്‍ നിന്ന് 2020 ല്‍ 447 മെഗാവാട്ടിലെത്തിയ കോലൊക്കേഷന്‍ ശേഷി 28 ശതമാനം വര്‍ധിച്ചു.

2021-23 കാലയളവില്‍ മുംബൈയും ചെന്നൈയും ഈ മേഖലയുടെ മൊത്തം ശേഷി വര്‍ധനയുടെ 73 ശതമാനം പങ്കാളിത്തം വഹിക്കും. ഹൈദരാബാദ്, ന്യൂഡെല്‍ഹി-എന്‍സിആര്‍ തുടങ്ങിയ നഗരങ്ങള്‍ പുതിയ ഹോട്ട്സ്പോട്ടുകളായി മാറുന്നു. നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാരണം ആഗോള ക്ലൗഡ് കമ്പനികള്‍ മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിലെ വിപുലീകരണം തുടരുകയാണ്. അതേസമയം ഹൈദരാബാദ് പോലുള്ള പുതിയ വിപണികളും വിപുലീകരണത്തിന്‍റെ വേഗത കൈവരിക്കുന്നു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

‘2021-23 കാലയളവില്‍ ഇന്ത്യയുടെ ഡാറ്റാ സെന്‍റര്‍ വ്യവസായം 560 മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് റിയല്‍ എസ്റ്റേറ്റ് ആവശ്യകതയായ 6 ദശലക്ഷം ചതുരശ്ര അടിയിലേക്ക് നയിക്കും. വിതരണത്തിലെ കൂട്ടിച്ചേര്‍ക്കലിനൊപ്പം റാക്കുകളുടെയും സെര്‍വറുകളുടെയും സാന്ദ്രീകരിക്കല്‍, സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും ഉപയോഗം എന്നിവയും ഉണ്ടാകും,’ ജെഎല്‍എല്ലിന്‍റെ ചീഫ് ഇക്കണോമിസ്റ്റും റിസര്‍ച്ച് & ആര്‍ഐഎസ് (ഇന്ത്യ) മേധാവിയുമായ സമന്തക് ദാസ് പറഞ്ഞു.

ഇ-കൊമേഴ്സ്, എഡ്ടെക്, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം സംരംഭങ്ങളുടെ നിലവിലുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചറിനെ സമ്മര്‍ദത്തിലാക്കി. നോക്കിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ട്രാഫിക് സൂചിക 2021 അനുസരിച്ച് സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗവും ഫിക്സഡ് വയര്‍ലെസ് ആക്സസും കാരണം 2020ല്‍ മൊത്തത്തിലുള്ള ഡാറ്റ ഉപയോഗം 36 ശതമാനം വര്‍ധിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സംരംഭങ്ങള്‍ അവരുടെ ബജറ്റ് പരിമിതികള്‍ കണക്കിലെടുത്ത് ഹൈബ്രിഡ് മോഡലുകള്‍ സ്വീകരിച്ച് അവരുടെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയാണ്. ഡാറ്റാ സെന്‍റര്‍ വ്യവസായത്തിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഊര്‍ജ്ജ ഉപഭോഗവും പാരിസ്ഥിതിക ആഘാതവും വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ജെഎല്‍എല്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ അടിത്തറ സ്ഥാപിക്കുന്ന ആഗോള ക്ലൗഡ് കമ്പനികള്‍ അവരുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. സുസ്ഥിര ഊര്‍ജ്ജ ബദലുകള്‍ നല്‍കുന്ന ഡാറ്റാ സെന്‍ററുകള്‍ക്കും പുനരുപയോഗ ഊര്‍ജ്ജ കരാറുകള്‍ക്കും അവര്‍ മുന്‍ഗണന നല്‍കുന്നു.

Maintained By : Studio3