December 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉപരിസഭ രൂപീകരിക്കുന്നതിന് ബംഗാള്‍ മന്ത്രിസഭയുടെ അംഗീകാരം

1 min read

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പശ്ചിമ ബംഗാള്‍ മന്ത്രിസഭ രണ്ടാമത്തെ യോഗത്തില്‍ സംസ്ഥാന നിയമസഭയുടെ ഉപരിസഭ രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പശ്ചിമ ബംഗാളിനെ ദ്വിസഭ നിയമസഭയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നിസാം കൊട്ടാരത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ച മുഖ്യമന്ത്രി ബാനര്‍ജി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ തൃണമൂല്‍ സര്‍ക്കാര്‍ അവരുടെ സര്‍ക്കാരിന്‍റെ ആദ്യ 100 ദിവസത്തിനുള്ളില്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.

നിയമസഭയില്‍ പ്രമുഖരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മന്ത്രിസഭാ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സജീവ പങ്കുവഹിക്കും. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അഥവാ വിധാന്‍ പരിഷത്ത് സംസ്ഥാന ഉപരിസഭയാണ്, നിയമനിര്‍മ്മാണത്തില്‍ കൗണ്‍സിലും ഇടപെടും. ഇത് സംബന്ധിച്ച് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രമേയം പാസാക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം ഒരു നിയമം പാസാക്കിക്കൊണ്ട് ഔപചാരികത പൂര്‍ത്തീകരിക്കും എന്നാണ് കരുതപ്പെടുന്നത്.

കൗണ്‍സില്‍ രൂപീകരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയും അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ കൗണ്‍സില്‍ രൂപീകരണത്തിന്‍റെ വിശദമായ വിവരങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് നിയമത്തിന് രൂപം നല്‍കുകയും ചെയ്യും. ‘മന്ത്രിസഭ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്, അതിനാല്‍ ഇത് ഗവര്‍ണറുടെ സമ്മതത്തിനായി അയയ്ക്കും, “മുതിര്‍ന്ന കാബിനറ്റ് മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കാണ് ഉപരിസഭയുള്ളത്. പശ്ചിമ ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ 1952-ല്‍ നിലവില്‍ വന്നെങ്കിലും അത് 1969 മാര്‍ച്ചില്‍ നിയമസഭ നിര്‍ത്തലാക്കിയിരുന്നു. ഈ സംവിധാനം വീണ്ടും പുനസ്ഥാപിക്കുകയാണ് മമതയുടെ ലക്ഷ്യം.

Maintained By : Studio3