Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഡ്‌ലോയ്ഡുമായി ഹീറോ മോട്ടോകോര്‍പ്പ് സഹകരണം

പൂര്‍ണ ഡിജിറ്റല്‍ ഷോറൂം ആരംഭിക്കുന്നതിനാണ് ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്തെ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കുന്നത്  

ന്യൂഡെല്‍ഹി: ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്തെ ആഡ്‌ലോയ്ഡ് എന്ന സ്റ്റാര്‍ട്ടപ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പങ്കാളിത്തം പ്രഖ്യാപിച്ചു. ആദ്യ പൂര്‍ണ ഡിജിറ്റല്‍ ഷോറൂം ആരംഭിക്കുന്നതിനാണ് സഹകരണം. കൊവിഡ് 19 രണ്ടാം തരംഗത്തെതുടര്‍ന്ന് ഷോറൂമുകളിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ ഉപയോക്താക്കളെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് വാഹന നിര്‍മാതാക്കള്‍.

ഹോട്ട്‌സ്‌പോട്ടുകള്‍, ഹീറോ പ്രൊഡക്റ്റ് കോണ്‍ഫിഗറേറ്റര്‍ (എച്ച്പിസി), റിമോട്ട് സെയില്‍സ് അസിസ്റ്റന്‍സ് തുടങ്ങിയ ഫീച്ചറുകളാണ് ആഡ്‌ലോയ്ഡ് തങ്ങളുടെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് നല്‍കുന്നത്. ഡിജിറ്റല്‍ വാങ്ങല്‍ അനുഭവങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ് ഈ സാങ്കേതികവിദ്യയെന്നും ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് ഈയിടെ ഉപയോഗിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

വിവിധ വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍, കസ്റ്റമൈസേഷന്‍ സൗകര്യം, വിവിധ ആക്‌സസറികള്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം, കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം എന്നിവയെല്ലാം ആഡ്‌ലോയ്ഡ് നല്‍കുന്ന നൂതന ഫീച്ചറുകളാണ്. യഥാര്‍ത്ഥ ഷോറൂമിന്റെ അതേ അനുഭവം നല്‍കുന്നതാണ് വര്‍ച്വല്‍ ഷോറൂം. അതേസമയം, സ്വന്തം വീട്ടിലിരുന്ന് ഡിജിറ്റലായി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.

ഹീറോ മോട്ടോകോര്‍പ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റലായി വാങ്ങാനാണ് അവസരമൊരുക്കുന്നതെന്ന് ബിസിനസ് സൊലൂഷന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് വിഭാഗം മേധാവി വികാസ് മല്‍ഹോത്ര പറഞ്ഞു. ആഡ്‌ലോയ്ഡില്‍നിന്നുള്ള പ്രഗല്‍ഭരായ സംഘം ലോകോത്തര വര്‍ച്വല്‍ ഷോറൂം, പ്രൊഡക്റ്റ് കോണ്‍ഫിഗറേറ്റര്‍, എആര്‍ അനുഭവം എന്നിവ സൃഷ്ടിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

വാഹനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഉപയോക്താക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ വ്യത്യസ്ത ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുകയാണ് വാഹന നിര്‍മാതാക്കള്‍.

മാനുഷിക പരിമിതികള്‍ മറികടക്കുന്നതിനും ആളുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ നല്‍കുന്നതിനും ഓഗ് മെന്റഡ് റിയാലിറ്റി സഹായിക്കുന്നതായി ആഡ്‌ലോയ്ഡ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കനവ് സിംഗ്ല പറഞ്ഞു. ഹീറോ മോട്ടോകോര്‍പ്പുമായുള്ള തങ്ങളുടെ സഹകരണം ഇതിന് ഉദാഹരണമാണ്. ജനങ്ങള്‍ ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതിയില്‍ മാറ്റം വരുത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിസിക്കല്‍ ഷോറൂമിന്റെ പരിമിതികള്‍ ഇപ്പോള്‍ പഴങ്കഥയാണെന്ന് കനവ് സിംഗ്ല പറഞ്ഞു.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3