റിയല്‍മി 8 5ജി സ്മാര്‍ട്ട്‌ഫോണിന് പുതിയ വേരിയന്റ്
പുതിയ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില
റിയല്‍മി 8 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലും ഇനി റിയല്‍മി 8 5ജി ലഭിക്കും. കഴിഞ്ഞ മാസം രണ്ട് വേരിയന്റുകളിലാണ് റിയല്‍മി 8 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളാണ് അന്ന് പുറത്തിറക്കിയത്. സ്‌റ്റോറേജ് ശേഷിയിലെ മാറ്റമൊഴിച്ചാല്‍, 5ജി സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍ അതുപോലെ തുടരുന്നു.
പുതിയ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില. സൂപ്പര്‍സോണിക് ബ്ലൂ, സൂപ്പര്‍സോണിക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. മെയ് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് റിയല്‍മി.കോമില്‍ വില്‍പ്പന ആരംഭിക്കും. നേരത്തെ അവതരിപ്പിച്ച 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭിക്കും. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി 8 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയാണ്. റിയല്‍മി യുഐ 2.0 മുകളിലായി പ്രവര്‍ത്തിക്കും. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 600 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. ഡ്രാഗണ്‍ട്രെയ്ല്‍ ഗ്ലാസ് ഡിസ്പ്ലേയുടെ സുരക്ഷ നിര്‍വഹിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്. എആര്‍എം മാലി ജി57 എംസി2 ജിപിയു നല്‍കി. ബഹുവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ബില്‍റ്റ് ഇന്‍ സ്റ്റോറേജിനെ വര്‍ച്ച്വല്‍ റാം ആക്കി മാറ്റുന്ന ഡിആര്‍ഇ (ഡൈനാമിക് റാം എക്സ്പാന്‍ഷന്‍) സാങ്കേതികവിദ്യ സവിശേഷതയാണ്.
പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. എഫ്/1.8 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ സാംസംഗ് ജിഎം1 പ്രൈമറി സെന്‍സര്‍, എഫ്/2.4 പോര്‍ട്രെയ്റ്റ് ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ മോണോക്രോം സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ തേര്‍ഷ്യറി സെന്‍സര്‍ എന്നിവയാണ് നല്‍കിയത്. നൈറ്റ്സ്‌കേപ്പ്, 48എം മോഡ്, പ്രോ മോഡ്, എഐ സ്‌കാന്‍, സൂപ്പര്‍ മാക്രോ എന്നീ സോഫ്റ്റ്വെയര്‍ ഫീച്ചറുകളും പിറകിലെ കാമറ സംവിധാനത്തിന്റെ ഭാഗമാണ്. സെല്‍ഫി, വീഡിയോചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നിലെ ഹോള്‍ പഞ്ച് ഡിസ്പ്ലേയില്‍ എഫ്/2.1 ലെന്‍സ് സഹിതം 16 മെഗാപിക്സല്‍ കാമറ സെന്‍സറാണ് നല്‍കിയത്. പോര്‍ട്രെയ്റ്റ്, നൈറ്റ്സ്‌കേപ്പ്, ടൈംലാപ്സ് എന്നീ ഫീച്ചറുകളും ലഭിച്ചു.
5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്‌നറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ നല്‍കി. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ചു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് ‘ക്വിക്ക് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യും. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 162.5 എംഎം, 74.8 എംഎം, 8.5 എംഎം എന്നിങ്ങനെയാണ്. 185 ഗ്രാമാണ് ഭാരം.