January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹഫാസത്ത് ഇ ഇസ്ലാം നേതാവ് അറസ്റ്റിലായി

1 min read

ധാക്ക: തീവ്രവാദ സംഘടനയായ ഹെഫാസത്ത് ഇ ഇസ്ലാമിന്‍റെ നേതാക്കളിലൊരാളായ ഹരുണ്‍ ഇഷാറിനെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) വ്യാഴാഴ്ച പുലര്‍ച്ചെ ചിറ്റഗോംഗിലെ ലാല്‍ഖാന്‍ ബസാര്‍ മദ്രസയില്‍നിന്ന് അറസ്റ്റുചെയ്തു. സംഘടനയുടെ മുന്‍ വിദ്യാഭ്യാസ, സാംസ്കാരിക സെക്രട്ടറിയായിരുന്നു അദ്ദേഹം.

മുസ്ലീങ്ങളല്ലാത്തവര്‍ക്കെതിരെ അദ്ദേഹം സാമുദായികമായ സന്ദേശങ്ങള്‍ അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തിരുന്നു. മതപരിവര്‍ത്തനത്തിരയായവര്‍ ഖുറാന്‍ പാരായണം നടത്തുന്ന വീഡിയോയും ഹരുണ്‍ പോസ്റ്റുചെയ്തു. നിരവധി സ്ഥോടന കേസുകളില്‍ പങ്കാളിയാണ് ഹരുണ്‍ ഇഷാര്‍.

2009 നവംബറില്‍ ധാക്കയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്തതിന് മറ്റ് രണ്ട് പ്രതികളുമായി ഹരുണ്‍ അറസ്റ്റിലായിരുന്നു. യുഎസില്‍ അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ ഹരുണിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇവര്‍ ഡെന്‍മാര്‍ക്കിലെ ഒരു പത്രത്തിന്‍റെ ഓഫീസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ പരിശീലനം നേടിയ മുഫ്തി ഇസ്ഹാരുളിന്‍റെ മകനാണ് ഹരുണ്‍. മുഫ്തി ഇസ്ഹാര്‍ അന്ന് തീവ്രവാദ സഖ്യമായ ഇസ്ലാമി ഒക്യ ജോട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) എന്നിവയുടെ നേതാവായിരുന്നു.അറസ്റ്റിലായ മറ്റ് രണ്ട് പേരെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തോയ്ബയുമായി ബന്ധമുള്ളവരാണ്.

2013 ഒക്ടോബര്‍ 7 ന് ചിറ്റഗോംഗിലെ ലാല്‍ഖാന്‍ ബസാറിലെ അല്‍ ജമിയത്തുല്‍ ഉലൂം അല്‍ ഇസ്ലാമിയ മദ്രസയിലെ നാല് നിലയുള്ള ഡോര്‍മിറ്ററിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇസ്ഹാറുള്‍ ഒളിവില്‍ പോയി. അക്കാലത്ത് മുഫ്തി ഹരുണ്‍ അറസ്റ്റിലായി. എങ്കിലും പിതാവിന് ഹരുണിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു.തുടര്‍ച്ചയായി അക്രമങ്ങളിലും സ്ഥോടനങ്ങളിലും ബന്ധപ്പെടുന്ന നേതാവായിരുന്നു ഹരുണ്‍. നിരവധികേസുകളിലും സ്ഥോടനങ്ങളിലും കൊലപാതകങ്ങളിലും ഇയാളുടെ പേര് ഉയര്‍ന്നു വന്നിരുന്നു.

Maintained By : Studio3