ബജാജ് പള്‍സര്‍ ഡാഗര്‍ എഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു
പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ് എന്നിവയില്‍ മാത്രമായി മാറ്റങ്ങള്‍ പരിമിതപ്പെടുത്തി
ന്യൂഡെല്‍ഹി: ബജാജ് പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220എഫ് മോഡലുകളുടെ ഡാഗര്‍ എഡ്ജ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ് എന്നിവയില്‍ മാത്രമായി മാറ്റങ്ങള്‍ പരിമിതപ്പെടുത്തി. മെക്കാനിക്കല്‍ മാറ്റങ്ങളില്ല.
പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ എന്നീ രണ്ട് മാറ്റ് കളര്‍ ഓപ്ഷനുകളില്‍ ബജാജ് പള്‍സര്‍ 150 ഡാഗര്‍ എഡ്ജ് എഡിഷന്‍ ലഭിക്കും. മഡ്ഗാര്‍ഡിലും റിമ്മുകളിലും ചുവന്ന ഹൈലൈറ്റുകള്‍ നല്‍കിയതാണ് പേള്‍ വൈറ്റ് കളര്‍. ബോഡിയിലും ബെല്ലി പാനിലും ചുവപ്പ്, കറുപ്പ് ഗ്രാഫിക്‌സ് ലഭിച്ചു. മുന്നിലെ മഡ്ഗാര്‍ഡിലും റിമ്മുകളിലും വൈറ്റ് ഹൈലൈറ്റുകള്‍ നല്‍കിയതാണ് സഫയര്‍ ബ്ലൂ കളര്‍. ബോഡിയിലും ബെല്ലി പാനിലും വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്‌സ് ലഭിച്ചു. മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. നിലവിലെ അതേ 149.5 സിസി, 4 സ്‌ട്രോക്ക് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 13.8 ബിഎച്ച്പി കരുത്തും 13.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
പള്‍സര്‍ 180 മോട്ടോര്‍സൈക്കിളിന്റെ സഫയര്‍ ബ്ലൂ കളര്‍ ഓപ്ഷന്‍ ഒഴിവാക്കി. പകരം വോള്‍ക്കാനിക് റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനുകള്‍ ലഭിച്ചു. പേള്‍ വൈറ്റ് മറ്റൊരു ഓപ്ഷനാണ്. വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്‌സും ഹൈലൈറ്റുകളും ലഭിച്ചതാണ് വോള്‍ക്കാനിക് റെഡ് കളര്‍ ഓപ്ഷന്‍. സ്പാര്‍ക്കിള്‍ ബ്ലാക്ക് കളര്‍ വേരിയന്റിന് ചുവന്ന ഗ്രാഫിക്‌സ്, ഹൈലൈറ്റുകള്‍ എന്നിവ മാത്രമാണ് ലഭിച്ചത്. നിലവിലെ അതേ 178.6 സിസി എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 16.8 ബിഎച്ച്പി കരുത്തും 14.52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
വോള്‍ക്കാനിക് റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനുകളും പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ ഓപ്ഷനുകളുമാണ് പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. അതേ ഗ്രാഫിക്‌സ്, ഹൈലൈറ്റുകള്‍ ലഭിച്ചു. നിലവിലെ അതേ 220 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 20.1 ബിഎച്ച്പി കരുത്തും 18.55 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
ഡാഗര്‍ എഡ്ജ് എഡിഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില ഇപ്രകാരമാണ്