November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഐടി കാണ്‍പൂര്‍ ഓക്‌സിജന്‍ ഓഡിറ്റ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നു

1 min read

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി

കാണ്‍പൂര്‍: ഓക്‌സിജന്റെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ഐഐടി കാണ്‍പൂര്‍ ശക്തമായ ഓക്‌സിജന്‍ ഓഡിറ്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ നിര്‍മിക്കും. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓക്‌സിജന്‍ ഓഡിറ്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ വികസിപ്പിക്കാനുള്ള ഉത്തരവാദിത്വം കാണ്‍പൂര്‍ ഐഐടിക്കാണെന്നും സാങ്കേതിക വിശദാംശങ്ങള്‍ അടക്കം ഐഐടി ഈ സംവിധാനം സര്‍ക്കാരിന് കൈമാറുമെന്നും ഉത്തര്‍പ്രദേശിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് കുമാര്‍ അശ്വതി പറഞ്ഞു.

കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് നിരവധി ആശുപത്രികളിലായി ആയിരക്കണക്കിന് രോഗികള്‍ ചികിത്സയിലുണ്ടെന്ന് അവനിഷ് പറഞ്ഞു. ഈ ആശുപത്രികളില്‍ എല്‍1,എല്‍2,എല്‍3 വിഭാഗങ്ങളിലുള്ള കിടക്കകളാണ് ഉള്ളത്. എല്‍2, എല്‍3 വിഭാഗങ്ങളിലുള്ള കിടക്കള്‍ ഓക്‌സിജന്‍ ആവശ്യമാണ്. ഇവിടങ്ങളിലെ ഓക്‌സിജന്‍ ഉപയോഗം നിരന്തരമായി നിരീക്ഷിക്കേണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഓക്‌സിജന്‍ ഓഡിറ്റ് സംവിധാനത്തിന് രൂപം നല്‍കാന്‍ കാണ്‍പൂര് ഐഐടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനുള്ള തെറാപ്പി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നതിനാല്‍ ഓക്‌സിജന്റെ നീതിപൂര്‍വ്വമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി അധികാരികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍  ഐഐടി-കെ ഡയറക്ടര്‍ അഭയ് കരണ്‍ദികര്‍, ഐഐടി-ലഖ്‌നൗ ഡയറക്ടര്‍ അര്‍ച്ചന ശുക്ല, ഐഐടി-ബിഎച്ച്‌യുവില്‍ നിന്നുള്ള വികാസ് ഡ്യൂബെ അടക്കമുള്ളവര്‍ പങ്കെടുത്തു.

Maintained By : Studio3