ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റായി ഇവൈ-യെ നിയമിച്ചെന്ന് ഐഒബി
ചെന്നൈ: തങ്ങളുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റായി ഏണസ്റ്റ് & യംഗിനെ (ഇ.വൈ) നിയമിച്ചതായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) അറിയിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും അവ സ്വീകരിക്കുന്നതിനും ഒപ്പം ഇതിലൂടെ ഉപഭോക്താക്കള്‍ക്കായുള്ള സേവന നിലവാരവും സേവന വിതരണവും വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റ് സഹായിക്കുമെന്ന് ഐഒബി അഭിപ്രായപ്പെടുന്നു.
ഈ പുതിയ സംരംഭത്തിലൂടെ, സാങ്കേതിക വൈദഗ്ധ്യമുള്ള മില്ലേനിയല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്ക് ഒരുങ്ങുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും തടസ്സരഹിതവും പരിധികളില്ലാത്തതുമായ ബാങ്കിംഗ് അനുഭവം നല്‍കുമെന്ന് ബാങ്കിന് ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്ന് ഐഒബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പാര്‍ത്ത പ്രതിം സെന്‍ഗുപ്ത പറഞ്ഞു.
രാജ്യത്തെ ബാങ്കിംഗ് മേഖല കൂടുതലായി ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഒബിയുടെ നീക്കം. കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ വിവിധ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റല്‍ ഇടപാടുകളിലും കാര്‍ഡ് പേയ്മെന്‍റുകളിലുമെല്ലാം പല മടങ്ങ് വര്‍ധന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.