നൂറുകണക്കിന് വായ്പാ ആപ്പുകള്‍ ഗൂഗിള്‍ നീക്കി
ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്ന നൂറുകണക്കിന് വായ്പ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ആപ്പ് സംബന്ധിച്ച നയങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ നടപടി സ്വീകരിച്ചത്.
പ്ലേ സ്റ്റോറില്‍ അവശേഷിക്കുന്ന സമാന ആപ്പുകളുടെ ഡെവലപ്പര്‍മാര്‍ ഇന്ത്യയിലെ ഇതുസംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കണമെന്നും ഗൂഗിള്‍ ആവശ്യപ്പെട്ടു.
യൂസര്‍മാരും സര്‍ക്കാര്‍ ഏജന്‍സികളും പരാതിപ്പെട്ടതിനെതുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രൊഡക്റ്റ്, ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി വിഭാഗം വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ പറഞ്ഞു.
രേഖകള്‍ സമര്‍പ്പിക്കാന്‍ പരാജയപ്പെടുന്നവരുടെ ആപ്പുകള്‍ ഇനിയൊരു അറിയിപ്പ് നല്‍കാതെ നീക്കം ചെയ്യുമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.