Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ സംരംഭമായി ഊരാളുങ്കല്‍

1 min read
  • 1925ല്‍ വടകര കേന്ദ്രമാക്കിയാണ് ഊരാളുങ്കല്‍ പ്രവര്‍ത്തനമാരംഭിച്ചത്
  • ഇന്ന് കമ്പനിയുടെ വളര്‍ച്ച 5,000 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു
  • കമ്പനി നേരിട്ട് തൊഴില്‍ നല്‍കുന്നത് 13,500 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിന്‍റെ അഭിമാനമായി മാറിയ ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി ആഗോളതലത്തിലും സജീവ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഊരാളുങ്കല്‍. പ്രശസ്ത സാമൂഹ്യ പരിഷ്കര്‍ത്താവായ വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതാണ് ഊരാളുങ്കല്‍, 1925ലായിരുന്നു അത്. 14 യുവാക്കളായിരുന്നു തുടക്കത്തില്‍ സഹകരണ സംഘത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ കറന്‍സി നിലനിന്നിരുന്ന സമയത്ത് 37 പൈസയായിരുന്നു ഊരാളുങ്കലിന്‍റെ മൂല്യം. 96 വര്‍ഷങ്ങള്‍ക്കിപ്പുറം 5,000 കോടി രൂപ ബിസിനസുള്ള വമ്പന്‍ സ്ഥാപനമായി മാറിയിരിക്കുന്നു ഊരാളുങ്കല്‍.

  കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍

1924ലെ മലബാര്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച മല്‍സ്യ മാര്‍ക്കറ്റ് പുതുക്കി പണിതായിരുന്നു ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ നേരിട്ട് തന്നെ 13,500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തരത്തിലേക്ക് സ്ഥാപനം വളര്‍ന്നിരിക്കുന്നു.

എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള, എക്കൗണ്ടബിലിറ്റിയുടെ വികസന മോഡലിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിശ്ചയിച്ച കാലാവധിക്കു മുമ്പ് തന്നെ ഞങ്ങള്‍ ജോലികള്‍ തീര്‍ക്കുന്നു. അതിനാല്‍ തന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആവശ്യകതയുള്ള സ്ഥാപനമായി ഊരാളുങ്കല്‍ മാറി-ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം

റോഡുകള്‍, ബില്‍ഡിംഗുകള്‍, പാലങ്ങള്‍, ഹൈവേകള്‍ തുടങ്ങിയവയുടെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഊരാളുങ്കല്‍. അംഗങ്ങളുടെ ക്ഷേമമാണ് എപ്പോഴും ഊരാളുങ്കലിന്‍റെ മുന്‍ഗണനയെന്ന് അദ്ദേഹം പറയുന്നു.

കൃത്യമായ പ്രോഗ്രാം സ്കെഡ്യൂളിന് അനുസരിച്ചാണ് ഓരോ പദ്ധതിയും പൂര്‍ത്തിയാക്കുന്നത്. ഒരു ദിവസം പോലും വേസ്റ്റാക്കാതെയാണ് ജോലികളുടെ ക്രമീകരണമെന്ന് രമേശന്‍ പറയുന്നു. ഐടി, ഐടിഇഎസ് അടിസ്ഥാനസൗകര്യ വികസനത്തിനായി യുഎല്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ ടെക്നോളജി സൊലൂഷന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, യുഎല്‍ അഗ്രികള്‍ച്ചര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലൂടെ വൈവിധ്യം നിറഞ്ഞ അനേകം മേഖലകളിലേക്കും ഊരാളുങ്കല്‍ ബിസിനസ് വ്യാപിപ്പിച്ചുകഴിഞ്ഞു.

  മലേഷ്യ എയര്‍ലൈന്‍സുമായി സഹകരണം ശക്തമാക്കി കേരള ടൂറിസം

നിലവില്‍ 12 അംഗങ്ങളാണ് ഊരാളുങ്കല്‍ സൊസൈറ്റിയിലുള്ളത്. എല്ലാ ഡയറക്റ്റര്‍മാരും സ്ഥാപനത്തിലെ മുഴുവന്‍സമയ ജോലിക്കാരുമാണ്. സൊസൈറ്റി ഏറ്റെടുക്കുന്ന ജോലികളിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ അംഗത്വം നല്‍കുകയുള്ളൂ.

2013ലെ ഇന്ത്യന്‍ കോഓപ്പറേറ്റിവ് കോണ്‍ഗ്രസ് ഊരാളുങ്കലിനെ രാജ്യത്തെ ഏറ്റവും മികച്ച വര്‍ക്കേഴ്സ് കോഓപ്പറേറ്റിവ് സൊസൈറ്റിയായി അംഗീകരിച്ചിരുന്നു. ഇന്‍റര്‍നാഷണല്‍ കോഓപ്പറേറ്റിവ് അലയന്‍സ് പുറത്തിറക്കുന്ന വേള്‍ഡ് കോഓപ്പറേറ്റിവ് മോണിറ്റര്‍ പ്രസിദ്ധീകരിച്ച റാങ്കിംഗ് അനുസരിച്ച് ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ പ്രസ്ഥാനമാണിത്. ആദ്യ റാങ്ക് സ്പെയിനിലെ മോഡ്രാഗണ്‍ ആണ് നേടിയത്.

Maintained By : Studio3