പുതിയ ലോക്ക്ഡൗണുകള്‍ മൂലം തൊഴിലില്ലായ്മ നിരക്ക് 8%നു മുകളില്‍
1 min readസിഎംഐഇ ഡാറ്റ അറിവനുസരിച്ച് ഏപ്രില്‍ തുടക്കം മുതല്‍ തന്നെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്
ന്യൂഡെല്‍ഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തെ ചെറുക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട സമീപകാല ലോക്ക്ഡൗണുകള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വേഗത്തില്‍ ഉയര്‍ത്തി. ഏപ്രില്‍ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ച് 8 ശതമാനത്തിനു മുകളിലെത്തിയതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വീണ്ടെടുപ്പിന്‍റെ വേഗതയെ ബാധിക്കുന്നതിനുപുറമെ 120 ദശലക്ഷത്തിലധികം അസംഘടിത തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങള്‍.
“ലോക്ക്ഡൗണ്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന അപകടങ്ങള്‍ ഡാറ്റയില്‍ വ്യക്തമായി തുടങ്ങി. 2021 ഏപ്രിലിലെ ആദ്യ രണ്ടാഴ്ച തൊഴിലില്ലായ്മാ നിരക്ക് 8 ശതമാനത്തിനു മുകളിലേക്ക് വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്ത നിരക്ക് 40 ശതമാനമായി കുറയുകയും ചെയ്തു, “സിഎംഐഇ വ്യക്തമാക്കി.
സിഎംഐഇ ഡാറ്റ അറിവനുസരിച്ച് ഏപ്രില്‍ തുടക്കം മുതല്‍ തന്നെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതിനുശേഷം ഇതിന്‍റെ പ്രത്യാഘാതം പ്രകടമായി. ‘ലോക്ക്ഡൗണുകള്‍ തുടരുകയാണെങ്കില്‍, ഏപ്രിലില്‍ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ കഴിയുന്ന വരെയുള്ള കാലയളവില്‍ നഗരങ്ങളിലെ തൊഴിലുകളെ ബാധിക്കും,” സിഎംഐഇ അതിന്‍റെ പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു.
2020 ലെ രാജ്യവ്യാപക ലോക്ക്ഡൗണുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ലോക്ക്ഡൗണുകളുടെ ആഘാതം വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എങ്കിലും ഇത് ഇനിയും വീണ്ടെടുപ്പിന്‍റെ ഗതിയെ ദോഷകരമായി ബാധിക്കും.
സിഎംഐഇ അറിവ് 2021 മാര്‍ച്ചില്‍ തൊഴില്‍ പങ്കാളിത്തം 40.2 ശതമാനമായിരുന്നു.
മാര്‍ച്ചിലെ കണക്ക്പ്രകാരം ഇന്ത്യയില്‍ തൊഴില്‍ 398 ദശലക്ഷമായിരുന്നു, അതായത് 2019-20 മാര്‍ച്ചിലെ 403.5 ദശലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.4 ദശലക്ഷത്തിന്‍റെ കുറവ്. ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജീവനക്കാരില്‍ വലിയ നഷ്ടമാണ് ഉണ്ടായത്. 2020 മാര്‍ച്ചിലെ 85.9 ദശലക്ഷം ശമ്പള ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 മാര്‍ച്ചിലെ ശമ്പള ജോലികള്‍ 9.8 ദശലക്ഷം ഇടിഞ്ഞ് 76.2 ദശലക്ഷമായെന്ന് സിഎംഇഇ കണക്കാക്കുന്നു. ഗ്രാമീണ ഇന്ത്യയില്‍ ആറ് ദശലക്ഷത്തിലധികം ശമ്പള ജോലികള്‍ ഇല്ലാതായി. 2021 മാര്‍ച്ചിലെ കണക്ക് പ്രകാരം 3 ദശലക്ഷത്തോളെ സംരംഭക വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതരാക്കിയിട്ടുണ്ട്.