Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ചില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ 3 % പ്രതിമാസ വളര്‍ച്ച

1 min read

ഐടി-സോഫ്റ്റ്വെയര്‍ വ്യവസായത്തിന് പുറമെ, കൊറോണ സാരമായി പ്രതിസന്ധി സൃഷ്ടിച്ച റീട്ടെയ്ല്‍ മേഖലയിലും നിയമന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വീണ്ടെടുപ്പ് പ്രകടമായി

ന്യൂഡെല്‍ഹി: രണ്ടാമത്തെ കോവിഡ് തരംഗം സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ നിയമനങ്ങളിലും ആഘാതമേല്‍പ്പിക്കുമെന്ന ആശങ്ക ശക്തമാക്കുന്നതിനിടെ മാര്‍ച്ചിലെ നിയമന പ്രവര്‍ത്തനങ്ങളെ കുറിച്ച് സൂചന നല്‍കുന്ന സര്‍വെ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിവിധ വ്യാവസായിക മേഖലകളിലായി മൊത്തത്തില്‍, നൗക്രി ജോബ്സ്പീക്ക് സൂചിക മാര്‍ച്ചില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 3 ശതമാനത്തിലധികം വര്‍ധന് രേഖപ്പെടുത്തി.

ഐടി-സോഫ്റ്റ്വെയര്‍ വ്യവസായത്തിന് പുറമെ, കൊറോണ സാരമായി പ്രതിസന്ധി സൃഷ്ടിച്ച റീട്ടെയ്ല്‍ മേഖലയിലും നിയമന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വീണ്ടെടുപ്പ് പ്രകടമായി. മാര്‍ച്ചില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 15 ശതമാനത്തിലധികം വര്‍ധനയാണ് റീട്ടെയ്ല്‍ മേഖലയിലെ നിയമന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്.
ഐടി-സോഫ്റ്റ്വെയര്‍ മേഖല മാര്‍ച്ചില്‍ 11 ശതമാനം പ്രതിമാസ വളര്‍ച്ച കരസ്ഥമാക്കി.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

2020ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് നിയമന പ്രവര്‍ത്തനങ്ങളില്‍ പ്രകടമായത്. ‘ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതില്‍ ഐടി മേഖല മുന്‍പന്തിയിലാണ്. റീട്ടെയില്‍, എക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ധനകാര്യവും മികച്ച വീണ്ടെടുക്കല്‍ കാണിക്കുന്നു, “നൗക്രി ഡോട്ട് കോം ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ പറഞ്ഞു.

ആറ് മെട്രോകളും പ്രധാന ടയര്‍ -2 നഗരങ്ങളും മാര്‍ച്ചില്‍ മുന്‍മാസത്തെ അപേക്ഷിച്ച് വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ കൊല്‍ക്കത്തയിലും വഡോദരയിലും യഥാക്രമം 3 ശതമാനത്തിന്‍റെയും 2 ശതമാനത്തിന്‍റെയും ഇടിവാണ് രേഖപ്പെടുത്തിയത്. മെട്രോകളില്‍ ബെംഗളൂരുവും മുംബൈയും നിയമനങ്ങളില്‍ കൂടുതല്‍ വളര്‍ച്ച പ്രകടമാക്കി. ഹൈദരാബാദും ചെന്നൈയും പിന്നീടുള്ള സ്ഥാനങ്ങളിലുണ്ട്. ടയര്‍ -2 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ നിയമന വളര്‍ച്ച അഹമ്മദാബാദില്‍ രേഖപ്പെടുത്തി.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

“സമ്പദ്വ്യവസ്ഥ തുറന്നതോടെ റിക്രൂട്ടര്‍മാര്‍ വീണ്ടും ജോലിക്കെടുക്കാന്‍ തയ്യാറാണ്, ഞങ്ങളുടെ ഏറ്റവും പുതിയ സര്‍വേയില്‍ 83 ശതമാനം പേര്‍ ഇത് സ്ഥിരീകരിച്ചു,” ഗോയല്‍ പറഞ്ഞു. ഐടി-സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ക്കുള്ള ആവശ്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 53 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. കൂടാതെ, മാര്‍ക്കറ്റിംഗ് , അഡ്വര്‍ടൈസിംഗ്, എച്ച്ആര്‍ ,അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളിലെ നിയമനങ്ങളും ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളില്‍ എത്തിയിട്ടും വര്‍ധന പ്രകടമാക്കുന്നത് ഏപ്രിലിലെ നിയമന പ്രവര്‍ത്തനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍വീണ്ടും കനത്ത നിയന്ത്രണങ്ങളിലേക്ക് പോയത് ഏപ്രിലിലെ നിയമന പ്രവര്‍ത്തങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യാവസായിക ലോകം.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3