2020 ഓട്ടോകാര്‍ മെയിന്റനന്‍സ് പഠനം : ഏറ്റവും കുറഞ്ഞ ഉടമസ്ഥതാ ചെലവ് ഫോഡ് വാഹനങ്ങള്‍ക്ക്
ഫോഡ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കും മോസ്റ്റ് അഫോര്‍ഡബിള്‍ ടു മെയിന്റെയ്ന്‍ എന്ന റേറ്റിംഗ് ലഭിച്ചു
ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ പണത്തിന് അധിക മൂല്യമെന്ന വാഗ്ദാനം വീണ്ടും നിറവേറ്റി ഫോഡ്. ഓട്ടോകാര്‍ ഇന്ത്യയുടെ വെഹിക്കിള്‍ മെയിന്റനന്‍സ് സ്റ്റഡി റേറ്റിംഗില്‍ ഫോഡ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കും മോസ്റ്റ് അഫോര്‍ഡബിള്‍ ടു മെയിന്റെയ്ന്‍ എന്ന റേറ്റിംഗ് ലഭിച്ചു.
എല്ലാ വാഹനങ്ങളെയും വാഹന നിര്‍മാതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓട്ടോകാര്‍ റിപ്പോര്‍ട്ടില്‍ ഫോഡ് ഉല്‍പ്പന്നങ്ങളാണ് ഏറ്റവും ഇക്കണോമിക്കല്‍ എന്ന് പറയുന്നു. ഫോഡ് ഫിഗോയ്ക്ക് 20,682 രൂപ, അതായത് കിലോമീറ്ററിന് 34 പൈസയാണ് പരിപാലന ചെലവ്. ഫോഡ് എന്‍ഡവറിന് 42,548 രൂപ. അതായത് കിലോമീറ്ററിന് 71 പൈസ. 60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷ ഓണര്‍ഷിപ്പ് സൈക്കിളാണ് റാങ്കിംഗ് നിശ്ചയിക്കാന്‍ മാനദണ്ഡമാക്കിയത്