November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മഹീന്ദ്ര എന്‍ജിനുകള്‍ ഫോഡ് ഉപയോഗിക്കില്ല

1 min read

ബിഎക്‌സ്744, ബിഎക്‌സ്772 പ്രോജക്റ്റുകള്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ നിര്‍ത്തിവെയ്ക്കാന്‍ ഫോഡ് നിര്‍ദേശിച്ചു

ഈ വര്‍ഷം തുടക്കത്തിലാണ് മഹീന്ദ്ര, ഫോഡ് സംയുക്ത സംരംഭ നീക്കം ഉപേക്ഷിച്ചത്. ബിസിനസിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഇരു കമ്പനികളും കൂടുതല്‍ അകലുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി സ്വന്തം എന്‍ജിനുകള്‍ ഉപയോഗിക്കാനാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ പുതിയ തീരുമാനം.

ബിഎക്‌സ്744, ബിഎക്‌സ്772 എന്നീ രണ്ട് പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ നിര്‍ത്തിവെയ്ക്കാന്‍ ഫോഡ് നിര്‍ദേശിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. സ്വന്തം നിരയില്‍നിന്ന് ഏതെല്ലാം പുതിയ പവര്‍ട്രെയ്‌നുകള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനുവേണ്ടിയാണിത്. ബിഎക്‌സ്744, ബിഎക്‌സ്772 എന്നീ രണ്ട് എസ്‌യുവികളുടെയും സര്‍വകാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാനാണ് ഫോഡ് തീരുമാനം.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

മഹീന്ദ്രയുടെ പവര്‍ട്രെയ്‌നുകള്‍ ഒഴിവാക്കി സ്വന്തം എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതിലൂടെ രണ്ട് ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നത് വൈകിയേക്കും. ഹ്യുണ്ടായ് ക്രെറ്റയെയും കിയ സെല്‍റ്റോസിനെയും വെല്ലുവിളിക്കുന്ന മിഡ് സൈസ് എസ്‌യുവിയാണ് ബിഎക്‌സ്772. എന്നാല്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് ബിഎക്‌സ്744. രണ്ട് മോഡലുകളും 2022-23 വര്‍ഷത്തില്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ, രണ്ട് എസ്‌യുവികളുടെയും അരങ്ങേറ്റം ആറ് മാസം വരെ നീണ്ടുപോയേക്കും.

പുതിയ സി സെഗ്‌മെന്റ് എസ്‌യുവി സംബന്ധിച്ചും ഫോഡ് ഇപ്പോള്‍ വീണ്ടുവിചാരത്തിലാണ്. വരാനിരിക്കുന്ന പുതു തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 ഉപയോഗിക്കുന്ന അതേ പവര്‍ട്രെയ്‌നുകള്‍ ഈ എസ്‌യുവിയില്‍ നല്‍കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. മഹീന്ദ്രയുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തെ ആശ്രയിക്കുന്നതിന് പകരം ഫോഡ് തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളിലൊന്ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും.

  വരുന്നു പാൻ 2.0

നിര്‍ദ്ദിഷ്ട സംയുക്ത സംരംഭത്തിനായി 800 മില്യണ്‍ യുഎസ് ഡോളറാണ് ഫോഡ് നേരത്തെ വകയിരുത്തിയത്. ഈ തുക ഇനി സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കായും വളര്‍ന്നുവരുന്ന വിപണികളിലും വിനിയോഗിക്കും. മഹീന്ദ്ര നീക്കിവെച്ച ഫണ്ടുകള്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വകമാറ്റുന്നത്.

മഹീന്ദ്രയുടെ ജി12 പവര്‍ട്രെയ്ന്‍ ഉപയോഗിച്ച് ഇക്കോസ്‌പോര്‍ട്ട് പരിഷ്‌കരിക്കുന്ന കാര്യം യുഎസ് കാര്‍ നിര്‍മാതാക്കളുടെ പദ്ധതിയായിരുന്നു. എന്നാല്‍ ഫോഡിന്റെ ഡ്രാഗണ്‍ പവര്‍ട്രെയ്ന്‍ നല്‍കി പരിഷ്‌കരിച്ച സബ്‌കോംപാക്റ്റ് എസ്‌യുവി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

നിലവില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ട് ലഭിക്കുന്നത്. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 123 പിഎസ് കരുത്തും 149 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 100 പിഎസ് കരുത്തും 215 എന്‍എം ടോര്‍ക്കുമാണ്.

  വരുന്നു പാൻ 2.0
Maintained By : Studio3