November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക് സാമ്പത്തിക ബിഡുകള്‍ ഉടന്‍ ക്ഷണിക്കും

1 min read

എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തന ലാഭം നേടുമ്പോഴും ഓരോ ദിവസവും 20 കോടി രൂപയുടെ നഷ്ടമാണ് വരുത്തുന്നത്

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും വരും ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായുള്ള സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയോ അടയ്ക്കുകയോ ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വില്‍പ്പന നടത്തുന്നതുവരെ എയര്‍ലൈന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ഞങ്ങള്‍ ഇപ്പോള്‍ മറ്റൊരു ടൈംലൈന്‍ നോക്കുകയാണ്, വരാനിരിക്കുന്ന ലേലക്കാര്‍ക്ക് പരിശോധനകള്‍ക്കായി ഡേറ്റാ റൂം എന്ന് വിളിക്കുന്ന സമയം നല്‍കുന്നുണ്ട്. സാമ്പത്തിക ബിഡ്ഡുകള്‍ നല്‍കാന്‍ 64 ദിവസം നല്‍കും. അതിനുശേഷം ഒരു തീരുമാനമെടുത്ത് എയര്‍ലൈന്‍ കൈമാറും,” ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ മന്ത്രി പറഞ്ഞു.
2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതു മുതല്‍ നഷ്ടത്തിലായ എയര്‍ ഇന്ത്യയിലെ 100 ശതമാനം ഓഹരി വില്‍ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തന ലാഭം നേടുമ്പോഴും ഓരോ ദിവസവും 20 കോടി രൂപയുടെ നഷ്ടമാണ് വരുത്തുന്നത്. കാരണം, മാനേജ്മെന്‍റ് കെടുകാര്യസ്ഥതയുടെ ഫലമായി 60,000 കോടി ഡോളര്‍ കടബാധ്യതയുണ്ട്,’ പുരി പറഞ്ഞു. എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കാന്‍ ഫണ്ട് തേടുന്നതിനായി ധനമന്ത്രി നിര്‍മലാ സീതാരാമനെ കാണാനുള്ള ധൈര്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

നേരത്തെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനു കാരണം ആ ശ്രമങ്ങള്‍ അര്‍ദ്ധമനസ്സോടെ ആയതിനാലാണ് എന്നും പുരി വിലയിരുത്തുന്നു. ന്യൂനപക്ഷ ഓഹരികള്‍ സര്‍ക്കാരിന്‍റെ കൈവശംവെച്ചു കൊണ്ട് ബാക്കി ഓഹരികള്‍ വില്‍ക്കുന്നതിനാണ് മുമ്പ് ശ്രമം നടത്തിയത്. എന്നാലിതില്‍ നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.

കൊറോണ വൈറസ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് കരകയറുന്ന ആഭ്യന്തര സിവില്‍ ഏവിയേഷന്‍ മേഖലയെക്കുറിച്ചും പുരി സംസാരിച്ചു. ‘വൈറസ് വീണ്ടും വൃത്തികെട്ട തല ഉയര്‍ത്തുന്നത് നമ്മള്‍ കാണുകയാണ്. അല്ലായിരുന്നെങ്കില്‍, ഏപ്രില്‍ 1ഓടു കൂടി ഞാന്‍ ആഭ്യന്തര സിവില്‍ ഏവിയേഷന്‍ 100% തുറക്കാന്‍ അനുമതി നല്‍കുമായിരുന്നു. ആഭ്യന്തര വ്യോമയാനത്തിന്‍റെ കാര്യത്തില്‍ ഈ മേഖലയുടെ മൊത്തം പുനരുജ്ജീവിപ്പിക്കല്‍ 15-20 ദിവസം വൈകി,’ മന്ത്രി പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരായ വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചത് കോണ്‍ഗ്രസ് ചെയ്ത നല്ല കാര്യമാണ്. ഇവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന്‍റെ ഫലമായി 2006 നും 2020 നും ഇടയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 29,000 കോടി രൂപ വരുമാനം ലഭിച്ചുവെന്നും പുരി പറഞ്ഞു.

Maintained By : Studio3