Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ടാം ഘട്ടം ബംഗളൂരു മെട്രോയ്ക്ക് ജെഐസിഎ-യുടെ 3,717 കോടി രൂപ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി ഏകദേശം 3,717 കോടി രൂപ വായ്പ നല്‍കാന്‍ ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സി (ജെഐസിഎ) ഇന്ത്യ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ (ബിഎംആര്‍സിഎല്‍) മെട്രോയുടെ നിര്‍വഹണം നടത്തുന്നത്. ആദ്യ ഘട്ടത്തിലും ജപ്പാനില്‍ നിന്നുള്ള ധനസഹായത്തിനായി 2006 മാര്‍ച്ചി ബിഎംആര്‍സിഎല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ 41 സ്റ്റേഷനുകളുള്ള 42.3 കിലോമീറ്റര്‍ പ്രവര്‍ത്തന സജ്ജമായ റെയ്ല്‍ ശൃംഖലയുമാണ് ബെംഗളൂരു മെട്രോയ്ക്കുള്ളത്. 2020ലെ കണക്ക് പ്രകാരം ബെംഗളൂരു മെട്രോയുടെ റൈഡര്‍ഷിപ്പ് ശരാശരി 0.45 ദശലക്ഷംമാണ്. ഇത് രണ്ടാം ഘട്ടം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ 4.0 ദശലക്ഷമായി ഉയരുമെന്ന് ജെഐസിഎ പ്രസ്താവനയില്‍ പറഞ്ഞു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

രണ്ടാം ഘട്ടത്തില്‍ 80 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് പൂര്‍ത്തിയാക്കുക. ഫണ്ടും വൈദഗ്ധ്യവും നല്‍കി രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളുടെ വികസനത്തിന് ജെഐസിഎ പിന്തുണ നല്‍കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മെട്രോ പദ്ധതികള്‍ ഉള്‍പ്പടെ രാജ്യത്തെ മെട്രോ പദ്ധതികള്‍ക്കായി ജെഐസിഎ ഇതുവരെ ഏകദേശം 87,000 കോടി രൂപയുടെ വായ്പാ സഹായമാണ് നല്‍കിയിട്ടുള്ളത്.

Maintained By : Studio3