Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ്പ് പിസി അസൂസ് എഐഒ വി241 പുറത്തിറക്കി

1 min read
ഇന്ത്യയില്‍ 61,990 രൂപ മുതലാണ് വില
ന്യൂഡെല്‍ഹി: അസൂസ് എഐഒ വി241 ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ്പ് പിസി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടച്ച്, നോണ്‍ ടച്ച് ഓപ്ഷനുകളില്‍ 23.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ലഭിച്ചതാണ് ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ്പ് പിസി. പതിനൊന്നാം തലമുറ ‘ഇന്റല്‍ ടൈഗര്‍ ലേക്ക്’ സിപിയുകളും ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സും നല്‍കി. അഞ്ച് യുഎസ്ഡി പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളോടെ ഇന്റഗ്രേറ്റഡ് സ്പീക്കറുകള്‍ ലഭിച്ചു.

ഇന്ത്യയില്‍ 61,990 രൂപ മുതലാണ് അസൂസ് എഐഒ വി241 ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്‌ടോപ്പ് പിസിയുടെ വില. ബ്ലാക്ക് ഗോള്‍ഡ്, വൈറ്റ് സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വയര്‍ലെസ് കീബോര്‍ഡ്, മൗസ് എന്നിവ പാക്കേജിന്റെ ഭാഗമാണ്. വിവിധ വേരിയന്റുകളുടെ വില തായ്‌വാനീസ് ടെക് ഭീമന്‍ വെളിപ്പെടുത്തിയിട്ടില്ല. വില്‍പ്പന ആരംഭിക്കുന്ന തീയതിയും പ്രഖ്യാപിച്ചില്ല. അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും പിസി ചാനല്‍ പാര്‍ട്ണറുകളിലും വൈകാതെ ലഭിക്കും.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

വിന്‍ഡോസ് 10 ഹോം, എംഎസ് ഓഫീസ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് അസൂസ് എഐഒ വി241 വിപണിയിലെത്തിച്ചത്. 178 ഡിഗ്രി വ്യൂ ആംഗിള്‍ സഹിതം 23.8 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) എല്‍ഇഡി ബാക്ക്‌ലിറ്റ് പാനല്‍ നല്‍കി. ടച്ച്‌സ്‌ക്രീന്‍ ഓപ്ഷനിലും അസൂസ് എഐഒ വി241 ലഭിക്കും. ഇന്റല്‍ കോര്‍ ഐ5 1135ജി7 സിപിയു കരുത്തേകുന്നു. ഇന്റല്‍ ഐറിസ് എക്‌സ്ഇ അല്ലെങ്കില്‍ ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ് നല്‍കി. 4 ജിബി, 8 ജിബി, 16 ജിബി റാം ഉപയോഗിക്കാന്‍ കഴിയും. 2.5 ഇഞ്ച് 1 ടിബി എസ്എടിഎ എച്ച്ഡിഡി, 512 ജിബി വരെ എം.2 പിസിഐഇ എസ്എസ്ഡി ഉള്‍പ്പെടെ ഹൈബ്രിഡ് സ്റ്റോറേജ് ലഭിച്ചു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

വൈഫൈ, ബ്ലൂടൂത്ത് 5.0 അല്ലെങ്കില്‍ ബ്ലൂടൂത്ത് 4.2, നാല് യുഎസ്ബി 3.2 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഒരു എച്ച്ഡിഎംഐ ഇന്‍ പോര്‍ട്ട്, ഒരു യുഎസ്ബി 2.0 പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, ലാന്‍ പോര്‍ട്ട്, കെന്‍സിംഗ്ടണ്‍ ലോക്ക് സ്ലോട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ‘സോണിക് മാസ്റ്റര്‍ പ്രീമിയം’ സപ്പോര്‍ട്ട് ലഭിച്ച രണ്ട് 3 വാട്ട് സ്റ്റീരിയോ സ്പീക്കറുകള്‍ ലഭിച്ചു. ഇരട്ട മൈക്കുകള്‍ സഹിതം ഒരു മെഗാപിക്‌സല്‍ 720പി വെബ്കാം, 90 വാട്ട് പവര്‍ സപ്ലൈ ലഭിച്ചു. 540 എംഎം, 409 എംഎം, 48 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 5.1 കിലോഗ്രാമാണ് ഭാരം.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍
Maintained By : Studio3