November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പേശീബലം വര്‍ധിപ്പിക്കാന്‍ ശീലമാക്കാം പച്ചിലക്കറികള്‍

നെട്രേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ പേശീക്ഷമത മെച്ചപ്പെടുത്തും

ദിവസവും ഒരു കപ്പ് പച്ചിലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പേശീബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എഡിത് കൊവാന്‍ സര്‍വ്വകലാശാലയുടെ(ഇസിയു) ഗവേഷണ റിപ്പോര്‍ട്ട്. ധാരാളമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറികള്‍ കഴിക്കുന്നവരുടെ പേശീക്ഷമത താരതമ്യേന അധികമാണെന്നാണ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ദുര്‍ബലമായ പേശീ വ്യവസ്ഥ മൊത്തത്തിലുള്ള അനാരോഗ്യത്തിനും ശാരീരിക ക്ഷമതയിലുള്ള കുറവിനും തെളിവാണ്. വീഴ്ചകള്‍ക്കും അസ്ഥികള്‍ പൊട്ടുന്നതിനും അത് കാരണമാകുന്നു. പന്ത്രണ്ട് വര്‍ഷമായി മെല്‍ബണിലെ ബേക്കര്‍ ഹാര്‍ട്ട് ആന്‍ഡ് ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തില്‍ പങ്കെടുക്കുന്ന 3,759 ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷണ സംഘം പഠനവിധേയമാക്കിയത്. നൈട്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നവരില്‍ കാലുകള്‍ക്ക് നൈട്രേറ്റ് കുറച്ച് കഴിക്കുന്നവരെ അപേക്ഷിച്ച് ശക്തി പതിനൊന്ന് ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നാല് ശതമാനം വേഗത്തില്‍ നടക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ആരോഗ്യത്തില്‍ ഭക്ഷണക്രമത്തിനുള്ള പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇസിയു ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂട്രീഷന്‍ റിസര്‍ച്ചിലെ മുഖ്യ ഗവേഷകനായ ഡോ.മാര്‍ക് സിം പറഞ്ഞു. നെട്രേറ്റ് അംശം ധാരാളമുള്ള ഭക്ഷണം കഴിച്ചാല്‍ പേശീബലം വര്‍ധിക്കുമെന്നാണ് പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദിവസേനയുള്ള വ്യയാമത്തിനൊപ്പം പേശീക്ഷമത വര്‍ധിപ്പിക്കാന്‍ പച്ചിലക്കറികള്‍ അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമമാണ് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊത്തത്തിലുള്ള ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പേശികളുടെ ശരിയായ പ്രവര്‍ത്തനം അനിവാര്യമാണ്. പ്രത്യേകിച്ച് വാര്‍ധക്യ കാലത്ത് എല്ലുകളുടെ ബലം ഉറപ്പാക്കുന്നതിന് വേണ്ടി. ഓസ്‌ട്രേലിയയില്‍ 65 വയസ് പിന്നിട്ട മൂന്ന് പേരില്‍ ഒരാള്‍ എല്ലുകളുടെ ബലക്കുറവ് മൂലം വീഴ്ചകള്‍ അനുഭവിക്കുന്നുവെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇത് തടയേണ്ടതാണെന്നും ഡോ. സിം അഭിപ്രായപ്പെട്ടു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

 

ഗോ ഗ്രീന്‍ 

പൊതുവെ ഇലക്കറികളോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറവാണെങ്കിലും ആരോഗ്യ സംരക്ഷണത്തില്‍ അവ വളരെ പ്രധാനപ്പെട്ടതാണ്. ലെറ്റിയൂസ്, ചീരസ ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങിയ പച്ചക്കറികളില്‍ ധാരാളമായി നെട്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അസ്ഥികള്‍ക്കും പേശികള്‍ക്കും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ദിവസവും ഏതെങ്കിലുമൊരു ഇലക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡോ.സിം ശുപാശ ചെയ്യുന്നത്. അത് കൂടാതെ പല തരത്തിലുള്ള പച്ചക്കറികളും ദിവസവും കഴിക്കണം. അസ്ഥികളുടെയും പേശികളുടെയും ബലത്തിന് വേണ്ടി സപ്ലിമെന്റുകള്‍ കഴിക്കുന്നതിനേക്കാള്‍ ഇത്തരത്തിലുള്ള നെട്രേറ്റ് ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതാണ് ഉത്തമം. ആരോഗ്യത്തിന് നിര്‍ണായകമായ ആവശ്യ ജീവകങ്ങളും ധാതുക്കളും പച്ചിലക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3