റിയല്‍മി 8 സീരീസ്, സ്മാര്‍ട്ട് സ്‌കെയില്‍, സ്മാര്‍ട്ട് ബള്‍ബ് പുറത്തിറക്കി
ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ്, പ്രധാന സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളുടെയും വില്‍പ്പന ആരംഭിച്ചു
റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ റിയല്‍മി 7 സീരീസിന്റെ പിന്‍ഗാമികളാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, അതിവേഗ ചാര്‍ജിംഗ് സൗകര്യം എന്നിവയോടെയാണ് റിയല്‍മി 8 സീരീസ് വരുന്നത്. മാത്രമല്ല, രണ്ട് ഫോണുകളിലും വ്യത്യസ്ത പ്രൈമറി സെന്‍സര്‍ സഹിതം പിറകില്‍ നാല് കാമറകള്‍ നല്‍കി. ഇതോടൊപ്പം ‘റിയല്‍മി സ്മാര്‍ട്ട് സ്‌കെയില്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ‘റിയല്‍മി സ്മാര്‍ട്ട് ബള്‍ബ്’ കൂടി പുറത്തിറക്കി.
രണ്ട് വേരിയന്റുകളില്‍ റിയല്‍മി 8 പ്രോ ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില. ഇന്‍ഫിനിറ്റ് ബ്ലാക്ക്, ഇന്‍ഫിനിറ്റ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇപ്പോള്‍ ലഭിക്കും. ഇല്യുമിനേറ്റിംഗ് യെല്ലോ വേരിയന്റ് വൈകാതെ പുറത്തിറക്കും. മൂന്ന് വേരിയന്റുകളില്‍ വനില റിയല്‍മി 8 ലഭിക്കും. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. സൈബര്‍ ബ്ലാക്ക്, സൈബര്‍ സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ്, പ്രധാന സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ഫോണുകളുടെയും വില്‍പ്പന ആരംഭിച്ചു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും ഇഎംഐ ഇടപാടുകളിലും പത്ത് ശതമാനം ഉടനടി വിലക്കിഴിവ് ലഭിക്കും.
റിയല്‍മി സ്മാര്‍ട്ട് സ്‌കെയില്‍
ഹൃദയമിടിപ്പ്, ബോഡി മാസ്സ് ഇന്‍ഡെക്‌സ് (ബിഎംഐ), മസില്‍ മാസ്, ഫാറ്റ് റേറ്റ് തുടങ്ങി ആരോഗ്യസംബന്ധമായ പതിനാറ് കാര്യങ്ങള്‍ അളക്കുന്നതാണ് ‘റിയല്‍മി സ്മാര്‍ട്ട് സ്‌കെയില്‍’. 1,999 രൂപയാണ് വില. മാര്‍ച്ച് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. ഇതേതുടര്‍ന്ന് പ്രധാന സ്റ്റോറുകളില്‍ വൈകാതെ ലഭിച്ചുതുടങ്ങും.
റിയല്‍മി സ്മാര്‍ട്ട് ബള്‍ബ്
പതിനാറ് മില്യണ്‍ നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ‘റിയല്‍മി സ്മാര്‍ട്ട് ബള്‍ബ്’. 9 വാട്ട്, 12 വാട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 799 രൂപയും 999 രൂപയുമാണ് വില. മാര്‍ച്ച് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. ഇതേതുടര്‍ന്ന് പ്രധാന സ്റ്റോറുകളില്‍ വൈകാതെ ലഭിച്ചുതുടങ്ങും.
റിയല്‍മി 8 പ്രോ സ്‌പെസിഫിക്കേഷനുകള്‍
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി 8 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ 2.0 സ്‌കിന്നിലാണ്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. സ്‌ക്രീന്‍ ബോഡി അനുപാതം 90.8 ശതമാനം, പരമാവധി തെളിച്ചം 1000 നിറ്റ്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ സവിശേഷതകളാണ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 720ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 618 ജിപിയു ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.88 ലെന്‍സ് സഹിതം 108 മെഗാപിക്‌സല്‍ സാംസംഗ് ഐസോസെല്‍ എച്ച്എം2 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.25 ലെന്‍സ്, 119 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ (എഫ്ഒവി) എന്നിവ സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നിലെ ഹോള്‍ പഞ്ച് കട്ടൗട്ടില്‍ എഫ്/2.45 അപ്പര്‍ച്ചര്‍ ലെന്‍സ് സഹിതം 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്471 സെന്‍സര്‍ നല്‍കി.
ഡുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, ജൈറോമീറ്റര്‍ സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സവിശേഷതയാണ്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ’50 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ ലഭിച്ചു. ബോക്‌സിനകത്ത് 65 വാട്ട് അതിവേഗ ചാര്‍ജര്‍ ഉണ്ടായിരിക്കും. 160.6 എംഎം, 73.9 എംഎം, 8.1 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 176 ഗ്രാമാണ് ഭാരം.
റിയല്‍മി 8 സ്‌പെസിഫിക്കേഷനുകള്‍
പ്രോ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രധാന വ്യത്യാസങ്ങള്‍ കാണാം. അതേ ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസി കരുത്തേകുന്നു. മാലി ജി76 എംസി4 ജിപിയു ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. പ്രോ വേരിയന്റിന് ലഭിച്ച 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഒഴിവാക്കി എഫ്/1.79 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് നല്‍കിയിരിക്കുന്നത്. മറ്റ് മൂന്ന് സെന്‍സറുകള്‍ക്കും മാറ്റമില്ല. സെല്‍ഫി ഷൂട്ടറും അതുതന്നെ. കണക്റ്റിവിറ്റി ഓപ്ഷനുകളും സെന്‍സറുകളും പ്രോ വേരിയന്റ് ഉപയോഗിക്കുന്നതു തന്നെയാണ്. എന്നാല്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 30 വാട്ട് ‘ഡാര്‍ട്ട് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് ലഭിച്ചു. ഈ ചാര്‍ജര്‍ ബോക്‌സിനകത്ത് ഉണ്ടായിരിക്കും. 160.6 എംഎം, 73.9 എംഎം, 7.99 എംഎം എന്നിങ്ങനെയാണ് വലുപ്പം. 177 ഗ്രാമാണ് ഭാരം.